test del 4 copy of del 3
പ്രതിശ്രുതവരന്റെ വേർപാടിൽ മനംനൊന്ത് ആത്മഹത്യ; മണിയുടെ കുഴിമാടത്തിനരികിൽ പ്രഫുല്ലയ്ക്കും അന്ത്യവിശ്രമം

കാസർകോട് ∙ ബൈക്കപകടത്തിൽ മരിച്ച പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം. കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ പ്രഫുല്ലയുടെ (26) മൃതദേഹമാണ് പ്രതിശ്രുത വരനായിരുന്ന തിരുനെൽവേലി വള്ളിയൂർ സ്വദേശി മണിയുടെ ഗ്രാമത്തിലെത്തിച്ച് സംസ്കരിച്ചത്. ആത്മഹത്യക്കുറിപ്പിൽ പ്രഫുല്ല ആവശ്യപ്പെട്ടതനുസരിച്ചാണ് മണിയെ സംസ്കരിച്ച സ്ഥലത്തു തന്നെ സംസ്കരിച്ചത്. മണിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് പ്രഫുല്ല ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച കാസർകോട് നിന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം തിരുനെൽവേലിക്ക് കൊണ്ടുപോകുകയായിരുന്നു. പിതാവ് ജയാനന്ദ, സഹോദരൻ പ്രമോദ് എന്നിവരുൾപ്പെടെ ചേർന്നാണ് മൃതദേഹം തിരുനെൽവേലിക്ക് കൊണ്ടുപോയത്. തുടർന്ന് മണിയുടെ കുഴിമാടത്തിന് അരികിലായി പ്രഫുല്ലയേയും സംസ്കരിച്ചു. ഇരുവരുടേയും കുടുംബാംഗങ്ങളും സംസ്കാരത്തിൽ പങ്കെടുത്തു.
Source link


