test del 3
നിയമസഭയിൽ കന്നി പ്രസംഗത്തിലും ‘കുട്ടി സ്റ്റോറി’ പറഞ്ഞ് കയ്യടി നേടി വിജയ്

തമിഴ്‌നാട് നിയമസഭയിൽ കന്നി പ്രസംഗത്തിലും ‘കുട്ടി സ്റ്റോറി’ പങ്കുവച്ച് മുഖ്യമന്ത്രി വിജയ്. സ്പീക്കറായി ജെ.സി.ഡി പ്രഭാകറെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിജയ് പറഞ്ഞ ‘കുട്ടി സ്റ്റോറി’യാണ് വലിയ ശ്രദ്ധ നേടുന്നത്. സ്പീക്കർ പദവി പണ്ട് ബ്രിട്ടിഷ് പാർലമെന്റിൽ എത്രത്തോളം അപകടകരമായിരുന്നു എന്ന ചരിത്രമാണ് വിജയ് തന്റെ തനതായ ശൈലിയിൽ അവതരിപ്പിച്ചത്. സഭയുടെ തീരുമാനങ്ങൾ രാജാവിനെ അറിയിക്കുമ്പോൾ അത് രാജാവിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്പീക്കറുടെ തല കൊയ്യാൻ വരെ അന്ന് അധികാരമുണ്ടായിരുന്നു. ഈ ഭയം കാരണം പുതിയ സ്പീക്കറെ കസേരയിലേക്ക് ‘വലിച്ചു കൊണ്ടുപോകുന്ന’ രീതി നിലവിൽ വന്നു. അതിന്റെ പ്രതീകാത്മകമായ തുടർച്ചയാണ് ഇന്നും സ്പീക്കറെ ഭരണ-പ്രതിപക്ഷ നേതാക്കൾ ചേർന്ന് കസേരയിലേക്ക് ആനയിക്കുന്നത്. തന്റെ കോളജ് സഹപാഠികൂടിയായ ഉദയനിധി സ്റ്റാലിൻ സ്പീക്കറെ ആനയിച്ചപ്പോൾ വിജയ് നടത്തിയ ഈ പരാമർശം സഭയിൽ കൗതുകവും ചിരിയും പടർത്തി. ‘‘ബഹുമാനപ്പെട്ട സ്പീക്കർ, താങ്കൾ എതിരാളികൾ ഇല്ലാതെയാണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. താങ്കളെ ഈ ആസനത്തിലേക്ക് സഭാ നേതാവും പ്രതിപക്ഷ നേതാവും ചേർന്ന് കൈപിടിച്ച് ആനയിച്ചിരുത്തി. ഈ സമ്പ്രദായം എങ്ങനെ വന്നു എന്നത് രസകരമായ ഒരു ചരിത്രമാണ്. ഇംഗ്ലണ്ടിലെ പാർലമെന്റ് നടപടികൾക്ക് സമാനമാണ് നമ്മുടെ പാർലമെന്റ് നടപടികളും. സഭയുടെ അഭിപ്രായം രാജാവിനോട് പറയാൻ വലിയ ധൈര്യം വേണം. ചില കാര്യങ്ങൾ ചെയ്യാൻ പാർലമെന്റിന്റെ അനുമതി വേണമെങ്കിലും, ആ രാജ്യത്തെ ഏത് പ്രജയ്ക്കും വധശിക്ഷ വിധിക്കാൻ രാജാവിന് അധികാരമുണ്ടായിരുന്നു. തന്റെ ഇഷ്ടം പാർലമെന്റ് നിരസിച്ചു എന്ന് പറയുന്ന സ്പീക്കറെ വധിക്കാൻ രാജാവ് ഉത്തരവിടുമായിരുന്നു. “തല വെട്ടിക്കളയൂ” എന്ന് അവർ ആജ്ഞാപിക്കുമായിരുന്നു.
Source link


