‘തള്ള, അമ്മായി, കിളവി പിന്നെ കേട്ടാലറയ്‌ക്കുന്ന ചീത്തയും, ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്‌ട്രീയം’; വിമർശിച്ച് വനിതാ നേതാവ്

കോഴിക്കോട്: പേരാമ്പ്രയിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച വിജയിച്ച ഫാത്തിമ തഹ്‌ലിയെ അഭിനന്ദിച്ചില്ലെന്ന പേരിൽ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വരുന്നുവെന്ന് വനിതാ ലീഗ് നേതാവ് സുഹറ മമ്പാട്. സൈബർ ലീഗിന്റേത് മാന്യതയില്ലാത്ത പ്രതികരണമാണ്. പാർട്ടിക്കെതിരെ ഇന്നുവരെ പറഞ്ഞിട്ടില്ല. മറുപടി പറയാത്തത് പാർട്ടിയെ ബാധിക്കുമെന്നതിനാലാണ്. തള്ള, അമ്മായി, കിളവി തുടങ്ങി അറയ്‌ക്കുന്ന തെറി വരെ വിളിച്ചു. സൈബർ ലീഗുകാർ ആരെയാണ് പേടിപ്പിക്കാൻ ശ്രമിക്കുന്നതെന്നും സുഹറ ചോദിച്ചു. വനിതാ ലീഗിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം അദ്ധ്യക്ഷയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ ലീഗിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ എംഎൽഎ ഫാത്തിമ തഹ്‌ലിയയുടെ പേര് പരാമർശിക്കാത്തതിന്റെ പേരിലാണ് സുഹറ മമ്പാടിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. എന്നാൽ, താൻ അഭിനന്ദിച്ചോ ഇല്ലയോ എന്ന് ഫാത്തിമ തഹ്‌ലിയയോട് നേരിട്ട് ചോദിക്കണമെന്നാണ് സുഹറ മമ്പാട് കുറിച്ചിരിക്കുന്നത്.
Source link


