test del 4 copy of del 3

ട്രെയിനിൽനിന്നു വിദ്യാർഥിയെ കാണാതായി; വിവരങ്ങൾ തേടി മാതാപിതാക്കളും കോയമ്പത്തൂർ പൊലീസും ആലപ്പുഴയിൽ


ആലപ്പുഴ ∙ ചെന്നൈ–ആലപ്പുഴ ട്രെയിനിൽ നിന്നു കാണാതായ ബിടെക് വിദ്യാർഥിയുടെ വിവരങ്ങൾ തേടി മാതാപിതാക്കളും കോയമ്പത്തൂർ പൊലീസും ആലപ്പുഴയിൽ എത്തി. ചെന്നൈ വെസ്റ്റ് താംബരം സായ് റാം ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംവർഷ ബിടെക് വിദ്യാർഥിയായ കോയമ്പത്തൂർ പൊള്ളാച്ചി ഗോവിന്ദരാജ്–ഭുവനേശ്വരി ദമ്പതികളുടെ ഏകമകൻ വിമലിനെ (21) തേടിയാണ് ഇവർ എത്തിയത്.വിമലിനെക്കുറിച്ച് ആലപ്പുഴ ആർപിഎഫ് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.രണ്ടുദിവസം കഴിഞ്ഞപ്പോൾ കോയമ്പത്തൂർ പൊലീസ് ആലപ്പുഴയിൽ വന്നു മൊബൈൽ ഫോൺ വാങ്ങിക്കൊണ്ടുപോയി.തുടർന്നു കോയമ്പത്തൂർ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വിമലിന്റെ മാതാപിതാക്കളും ബന്ധുക്കളുമായി ഞായറാഴ്ച രാവിലെ ആലപ്പുഴ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഫോൺ ആലപ്പുഴയിൽ ലഭിച്ച സാഹചര്യത്തിൽ വിമലിനോടൊപ്പം സഞ്ചരിച്ച മലയാളികൾ ഉണ്ടാകുമെന്ന സംശയമാണ് ഗോവിന്ദരാജും ഭുവനേശ്വരിയും പങ്കുവച്ചത്. മകന്റെ ചിത്രം കണ്ട് തിരിച്ചറിയാൻ പറ്റുന്നവർ ആലപ്പുഴ ആർപിഎഫിനെ ബന്ധപ്പെടണമെന്നും അവർ പറഞ്ഞു.


Source link

Back to top button