test del 3

സ്കൂൾ പഠനകാലം മുതൽ എപ്പോഴും ഒരുമിച്ച്; മരണത്തിലും പിരിയാതെ കാർത്തിക്കും വിഷ്ണുവും


മണിയേരി ∙ മരണത്തിലും പിരിയാതെ കാർത്തിക്കും വിഷ്ണുവും. ആത്മസുഹൃത്തുക്കളുടെ മരണം നാടിനെയൊന്നാകെ ദുഃഖത്തിലാഴ്ത്തി. സ്കൂൾ പഠനകാലം മുതൽ സുഹൃത്തുക്കളായ ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. എല്ലാ യാത്രയിലും കാർത്തിക്കിനൊപ്പം വിഷ്ണുവുമുണ്ടാകും. ഇന്നലെ എട്ടര വരെ ഇരുവരും മറ്റു സുഹൃത്തുക്കൾക്കൊപ്പം എലപ്പുള്ളിയിലുണ്ടായിരുന്നു. ഇതിനിടെയിലാണു കന്നുകാലികൾക്കു തീറ്റ നൽകാനായി പോയത്. തിരിച്ചു മടങ്ങുമ്പോഴായിരുന്നു ഇരുവരും സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചു തീപിടിച്ചു ദുരന്തമുണ്ടായത്. ഇരുവർക്കും പൊള്ളലേറ്റെങ്കിലും മരണകാരണം റോഡിൽ തലയിടിച്ചു വീണതാണെന്നു കരുതുന്നു. മരണം തീപിടിച്ച ബൈക്കിൽ നിന്ന് റോഡിലേക്ക് തലയടിച്ചു വീണ്  എലപ്പുള്ളി ∙ പാലക്കാട് – പൊള്ളാച്ചി സംസ്ഥാനാന്തരപാതയിൽ ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ചു ബൈക്കിനു തീപിടിച്ചു സുഹൃത്തുക്കളായ 2 യുവാക്കൾക്കു ദാരുണാന്ത്യം. എലപ്പുള്ളി മണിയേരിയിൽ വിഷ്ണു (25), പുതുശ്ശേരി മന്ദം സ്വദേശി കാർത്തിക് (26) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി പത്തോടെ എലപ്പുള്ളി പേട്ട ജംക്‌ഷനു സമീപമാണ് അപകടം. തീപിടിച്ച ബൈക്കിൽ നിന്ന് റോഡിലേക്കു തലയടിച്ചു വീണാണു യുവാക്കൾ മരിച്ചത്. ഇവരുടെ കാലിനും നേരിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ടന്നും അഗ്നിരക്ഷാസേന അറിയിച്ചു.അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പാലക്കാട്–പൊള്ളാച്ചി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. സീനിയർ ഫയർ ഓഫിസർ പി.വിപിന്റെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്നിരക്ഷാസേനയ്ക്കൊപ്പം കസബ പൊലീസും സ്ഥലത്തെത്തി. മണിയേരിയിൽ ഉണ്ണിക്കൃഷ്ണന്റെയും പുഷ്പയുടെയും മകനാണ് വിഷ്ണു. സഹോദരൻ: സന്തോഷ്. പുതുശ്ശേരി മന്ദം കുന്നേക്കാട് കൃഷ്ണന്റെയും വേണിയുടെയും മകനാണ് കാർത്തിക്. ഇരുവരുടെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടു നൽകും.


Source link

Back to top button