test del 3
യുഎസ് ആക്രമണം: ഇറാന്റെ യുദ്ധവിമാനങ്ങൾ പാക്കിസ്ഥാനിലേക്ക് മാറ്റി; കൂട്ടത്തിൽ ആ ചാര വിമാനവും

വാഷിങ്ടൻ∙ അമേരിക്കൻ വ്യോമാക്രമണങ്ങളിൽ നിന്നു രക്ഷപ്പെടാനായി, തങ്ങളുടെ വ്യോമത്താവളങ്ങളിൽ ഇറാനിയൻ സൈനിക വിമാനങ്ങൾക്ക് പാർക്ക് ചെയ്യാൻ പാക്കിസ്ഥാൻ അനുമതി നൽകിയതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള സംഘർഷത്തിൽ ഒരു മധ്യസ്ഥന്റെ റോളിലാണ് തങ്ങളെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുമ്പോഴാണ് ഈ ആരോപണം ഉയരുന്നത്. യുഎസ്–ഇറാൻ സംഘർഷത്തിൽ പാക്കിസ്ഥാന്റെ നയതന്ത്രപരമായ പങ്കിനെക്കുറിച്ച് യുഎസ് പുനർചിന്തനം നടത്തണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. നൂർ ഖാൻ എയർ ബേസിനെ സംബന്ധിച്ച ആരോപണങ്ങൾ ഒരു മുതിർന്ന പാക്കിസ്ഥാൻ ഉദ്യോഗസ്ഥൻ തള്ളി. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ താവളത്തിൽ യുദ്ധവിമാനങ്ങൾ ഒളിപ്പിക്കുക അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Source link


