test del 5 copy of del 3
ഒരു വർഷം സ്വർണം വാങ്ങേണ്ട, വർക് ഫ്രം ഹോം മതി; മോദി ഇങ്ങനെ പറഞ്ഞതെന്തുകൊണ്ട്?

പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കു കനത്ത ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഹൈദരാബാദിൽ പൊതുജനത്തോട് ഒരു അസാധാരണ അഭ്യർഥന നടത്തി – ‘ഒരു വർഷത്തേക്കു സ്വർണം വാങ്ങരുത്, വിദേശ യാത്ര ഒഴിവാക്കുക, ഇന്ധനം ലാഭിക്കുക, സാധ്യമെങ്കിൽ വർക് ഫ്രം ഹോം സ്വീകരിക്കുക.’ ഇന്ത്യൻ മധ്യവർഗത്തെ ലക്ഷ്യം വച്ചുള്ള ഈ അഭ്യർഥനയെ ഒരു ദേശീയ ഉത്തരവാദിത്തമായാണ് അദ്ദേഹം അവതരിപ്പിച്ചത്. എന്നാൽ, ഇതിന്റെ യഥാർഥ കാരണം ഇന്ത്യ ഇപ്പോൾ നേരിടുന്ന ഗുരുതരമായ സാമ്പത്തിക വെല്ലുവിളികളാണ്.സ്വർണം: 72 ബില്യൻ ഡോളറിന്റെ ചോർച്ച ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. 2025–26 ൽ ഏകദേശം 72 ബില്യൻ ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കു സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ വിപണിയിൽ വൻ ഇടിവുണ്ടായി. ടാറ്റ ഗ്രൂപ്പിന്റെ ആഭരണ കമ്പനി ടൈറ്റന്റെ ഓഹരി 6% ഇടിഞ്ഞു; ആഭരണ കമ്പനികളുടെ ഓഹരികൾ 10% വരെ കൂപ്പുകുത്തി.വിദേശ യാത്രകൾ അത്യാവശ്യത്തിനു മതി വിനോദസഞ്ചാരം, ഡെസ്റ്റിനേഷൻ വെഡിങ് തുടങ്ങിയവയ്ക്കായുള്ള വിദേശയാത്രകൾ ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. 2025 ൽ 3.27 കോടി ഇന്ത്യക്കാർ വിദേശത്തു പോയി; ഇതിൽ 1.4 കോടിയും വിനോദസഞ്ചാരികളായിരുന്നു. ഈ ചെലവ് ഡോളറിലായതിനാൽ വിദേശനാണ്യ കരുതൽശേഖരം ഒഴുകിപ്പോകുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ, വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഓഹരി 2.8% ഇടിഞ്ഞു.
Source link


