test del 4 copy of del 3

‘സ്നേഹം വിളിച്ചറിയിക്കപ്പെടേണ്ടത്’; അതേ സാരിയിൽ വിമർശകർക്കു മറുപടിയുമായി തൃഷ


തമിഴ്നാട് മുഖമന്ത്രിയായി വിജയ് സത്യപ്രതി‍ജ്ഞ ചെയ്യുന്ന വേദിയില്‍ താരമായത് നടി തൃഷയായിരുന്നു. നീല പട്ടുസാരിയുടുത്തെത്തിയ തൃഷ മാധ്യമങ്ങളുടെയടക്കം ശ്രദ്ധാകേന്ദ്രമായി. ഇപ്പോഴിതാ അതേ സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാക്കുകളാണ് ചർച്ചയാകുന്നത്. ‘ദ് ലവ് ഈസ് ഓൾവെയ്സ് ലൗഡർ’ (സ്നേഹം വിളിച്ചറിയിക്കപ്പെടേണ്ടതാണ്) എന്നാണ് അടിക്കുറിപ്പായി നടി കുറിച്ചത്.വിജയ്‍യുടെ ഭാര്യയും മക്കളും സന്നിഹിതരാകാത്ത ചടങ്ങിൽ തൃഷയുടെ സാന്നിധ്യം ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഈ വിമർശനങ്ങൾക്കൊക്കെയുള്ള മറുപടിയാണ് നടിയുെട പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.നേരത്തേ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അന്ന് തൃഷ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചത് വലിയ ചർച്ചയായിരുന്നു. തന്റെ 43-ാം ജന്മദിനത്തോടനുബന്ധിച്ചാണ് താരം തിരുപ്പതി ദർശനം നടത്തിയത്. അതേസമയം വിജയ്‌യുടേയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റേയും വിജയത്തിനായി പ്രാർഥിക്കാനാണ് തൃഷ ക്ഷേത്രത്തിൽ പോയതെന്നാണ് അന്ന് പ്രചരിച്ച അഭ്യൂഹം. ഏപ്രിൽ 23-ന് വോട്ട് രേഖപ്പെടുത്തിയ ശേഷം തൃഷ പങ്കുവെച്ച പോസ്റ്റും വിജയ്ക്കുള്ള പിന്തുണയായിരുന്നുവെന്ന് ആരാധകർ പറയുന്നു. ഗില്ലി എന്ന ചിത്രത്തിലെ ഗാനത്തിലുള്ള വിസിൽ ശബ്ദമാണ് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ തൃഷ ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം വിജയ്‍യുടെ വീട്ടിലെത്തിയാണ് നടി സന്തോഷം പങ്കുവച്ചത്.


Source link

Back to top button