test del 2
ജപ്പാനിൽ ട്രെയിൻ യാത്രയ്ക്കിടെ ഒട്ടേറെപ്പേർക്ക് ദേഹാസ്വാസ്ഥ്യം; അജ്ഞാത വസ്തു തളിച്ചു? റിപ്പോർട്ട്

ടോക്യോ: ജപ്പാനിൽ ട്രെയിൻ യാത്രയ്ക്കിടെ അജ്ഞാത വസ്തു തളിച്ചതായി റിപ്പോർട്ട്. ടോക്യോയിൽ ഞായറാഴ്ചയാണ് സംഭവം. ഒട്ടേറെ യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഏകദേശം 10 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ട്രെയിൻ ഒഡവാര സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ടക്കസാക്കി സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. യാത്രാമധ്യേയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി യാത്രക്കാർ അറിയിച്ചത്. തുടർന്ന് പ്രാദേശിക സമയം വൈകുന്നേരം 4.35 ഓടെ കവസാക്കി സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ നിർത്തി. ഇരുപതിലധികം ആംബുലൻസുകളും മറ്റ് അടിയന്തിര വാഹനങ്ങളും സ്റ്റേഷനിലെത്തി യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.യാത്രക്കാർക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഒട്ടേറെപ്പേർക്ക് ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ ആശുപത്രിയിൽ ചികിത്സ തേടി. ഇതേ ട്രെയിനിലെ ഒട്ടേറെപ്പേർ സമാനമായ അവസ്ഥയുണ്ടായതായി അറിയിച്ചു. പോലീസ് പരിശോധന നടത്തിയെങ്കിലും വിഷവാതകങ്ങളുടെയോ മറ്റോ സാന്നിധ്യം കണ്ടെത്താനായില്ല. എന്തെങ്കിലും വസ്തു തളിച്ചതാണോ എന്ന കാര്യത്തിലും പോലീസ് സ്ഥിരീകരണമില്ല.
Source link


