LATEST

‘തോറ്റതോടെ ഗണേഷിന്റെ സമനില തെറ്റി’; ഡീൽ ആരോപണത്തിൽ സംവാദത്തിന് ക്ഷണിച്ച് ചാമക്കാലയുടെ വെല്ലുവിളി


കൊല്ലം: പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് കാരണം യുഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് കച്ചവടമാണെന്ന മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി)​ നേതാവുമായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണത്തിൽ മറുപടിയുമായി നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാല. 2001 മുതൽ പത്തനാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് കുമാറിനെ കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയാണ് ഇത്തവണ പരാജയപ്പെടുത്തിയത്. തോറ്റതോടെ ഗണേഷിന്റെ സമനില തെറ്റിയെന്നാണ് ചാമക്കാല പരിഹസിച്ചത്. ‘കണക്കുകൾ പറയുമ്പോൾ വസ്തുതാപരമായി പറയണം. ബിജെപിയുടെ മാത്രമല്ല, എൽഡിഎഫിന്റെ വോട്ടും എനിക്ക് ലഭിച്ചു. ബിജെപിയുടെ വോട്ട് കുറഞ്ഞെന്ന് പറയുന്ന ഗണേഷ് എൽഡിഎഫിന്റെ വോട്ട് കുറഞ്ഞത് കാണുന്നില്ല. പത്തുവർഷം കൊണ്ട് എട്ട് ശതമാനം വോട്ടാണ് എൽഡിഎഫിന് കുറഞ്ഞത്. 18,000 വോട്ടിന്റെ വർദ്ധന യുഡിഎഫിനുണ്ടായി. ഗണേഷ് കുമാറിനെ സംവാദത്തിന് ക്ഷണിക്കുകയാണ്. കണക്കുകൾ പറഞ്ഞ് സംസാരിക്കാം’- ജ്യോതികുമാർ ചാമക്കാല പറഞ്ഞു.


Source link

Back to top button