test del 5 copy of del 3
സ്വർണവില വീണ്ടും താഴ്ന്നു; കളമൊരുക്കി ട്രംപിന്റെയും നെതന്യാഹുവിന്റെയും പ്രസ്താവന, കേരളത്തിൽ ഇനിയും ഇടിയും?

സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നുരാവിലെ കേരളത്തിലും താഴ്ന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 13,945 രൂപയും പവന് 160 രൂപ താഴ്ന്ന് 1,11,560 രൂപയുമായി. രാജ്യാന്തര വില ഔൺസിന് 4728 ഡോളറിൽ നിന്ന് 4670 ഡോളറിലേക്ക് താഴ്ന്നെങ്കിലും പിന്നീട് നഷ്ടം അൽപം കുറച്ചത് കേരളത്തിൽ വലിയ ഇടിവിന് തടയിട്ടു.യുഎസ് ക്രൂഡ് (ഡബ്ല്യുഡിഐ) വില ബാരലിന് 5.05% മുന്നേറി 100.2 ഡോളറിലെത്തി. ബ്രെന്റ് വില 4.53% കുതിച്ച് 105.9 ഡോളറും. ഇതോടെ വീണ്ടും ആഗോളതലത്തിൽ പണപ്പെരുപ്പപ്പേടി അലയടിച്ചുതുടങ്ങി. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.21% ഉയർന്ന് 98.11ലും എത്തി. പിന്നാലെ, ഗോൾഡ് ഇടിഎഫുകളിൽ വിൽപനസമ്മർദമുണ്ടാവുകയും വില താഴുകയുമായിരുന്നു.
Source link


