എന്നുവരും കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം? തീരുമാനം ചേരിതിരിഞ്ഞ് പോര് അടങ്ങിയ ശേഷം മാത്രമെന്ന് സൂചന

ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ആഴ്ച ഒന്നായിട്ടും ഉത്തരമാകുന്നില്ല. ഇക്കാര്യത്തിൽ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല എന്നാണ് വിവരം. ശനിയാഴ്ച മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ശേഷം വി ഡി സതീശനും രമേശ് ചെന്നിത്തലയും മടങ്ങിയിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും സോണിയാഗാന്ധിയും തമ്മിൽ ഇതുവരെ ചർച്ച നടത്തിയിട്ടില്ല. രാഹുൽ ഗാന്ധിയും ഖാർഗെയും മുഖ്യമന്ത്രി കാര്യം സോണിയയുമായി ചർച്ച നടത്തും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ചർച്ച നടന്നില്ല. തമിഴ്നാട് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി രാഹുൽ ചെന്നൈയിലേക്ക് പോയി. കർണാടക മന്ത്രിയുടെ നിര്യാണത്തെ തുടർന്ന് ഖാർഗെ ബംഗളൂരുവിലുമായിരുന്നു. കേരളത്തിൽ ചേരിതിരിഞ്ഞ് നേതാക്കൾക്കായുള്ള പോര് അടങ്ങിയശേഷം മാത്രം തീരുമാനം എന്നാണ് ഹൈക്കമാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഖാർഗെ കർണാടകയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാകും ചർച്ചയും പ്രഖ്യാപനവും.
Source link


