test del 3

വാഗ്ദാനങ്ങളിലെ ആദ്യ ചുവടായി 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തലപ്പത്ത് വൻ അഴിച്ചുപണി; വിജയ് ടീം ഓൺ വർക്ക്


ചെന്നൈ ∙ മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതിനു പിന്നാലെ ഉദ്യോഗസ്ഥരുടെ  തലപ്പത്തു സ്ഥാനമാറ്റം. ആരോഗ്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി പി.സെന്തിൽ കുമാറിനെ മുഖ്യമന്ത്രിയുടെ അഡി. ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആദി ദ്രാവി‍ഡ വകുപ്പ് സെക്രട്ടറി ജി.ലക്ഷ്മിപ്രിയയെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും നിയമിച്ചു.ചെന്നൈ ∙ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന സർക്കാർ പ്രഖ്യാപനം ഗാർഹിക വൈദ്യുതി ഉപയോക്താക്കൾക്ക് ആശ്വാസമായി. ദ്വൈമാസ ബില്ലിങ്ങിൽ പരമാവധി 500 യൂണിറ്റ് ഉപയോഗിക്കുന്നവർക്കാണ് ആദ്യ 200 യൂണിറ്റുകൾക്ക് ഇളവു ലഭിക്കുക. ലക്ഷക്കണക്കിനു ഉപയോക്താക്കൾക്കു ഗുണകരമാകുന്നതാണു സർക്കാർ തീരുമാനം. എസി ഇല്ലാത്ത വീടുകളിലാണു ഗുണം കൂടുതൽ ലഭിക്കുക. എസി ഉപയോഗിക്കുന്ന മിക്ക വീടുകളിലും 2 മാസത്തിൽ 500 യൂണിറ്റിലേറെ ഉപയോഗത്തിനു സാധ്യതയുള്ളതിനാൽ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് ഉറപ്പില്ല.


Source link

Back to top button