test del 4 copy of del 3
‘എൻ നെഞ്ചിൽ കുടിയിരുക്കും…’; സത്യപ്രതിജ്ഞാ ചടങ്ങിലെ വേഷം മുതൽ സെൽഫി വരെ, പതിവുകൾ തെറ്റിച്ച് വിജയ്

ചെന്നൈ ∙ എൻ നെഞ്ചിൽ കുടിയിരുക്കും (എന്റെ ഹൃദയത്തോടു ചേർത്ത)… സ്വതസിദ്ധമായ ശൈലിയിലാണു മുഖ്യമന്ത്രി വിജയ് തന്റെ ആദ്യ പ്രസംഗം ആരംഭിച്ചത്. ‘സിനിമയിലെ സാധാരണ സഹസംവിധായകന്റെ മകനാണു ഞാൻ. ദാരിദ്ര്യവും പട്ടിണിയും എന്താണെന്നു നന്നായി അറിയാം. രാജകുടുംബാംഗമല്ല. ഈ യാത്രയിൽ ഏറെ അപമാനിക്കപ്പെട്ടു. പക്ഷേ, ജനം കൂടെ നിന്നു. ദേവദൂതനല്ല. അസാധ്യമായ വാഗ്ദാനങ്ങൾ നൽകി ആരെയും വഞ്ചിക്കില്ല. സാധ്യമായതെല്ലാം ചെയ്യും. മുഖ്യമന്ത്രിയാകണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചതിന് ആരാധകരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’– അദ്ദേഹം പറഞ്ഞു.കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, പ്രവീൺ ചക്രവർത്തി, സിപിഎം ജനറൽ സെക്രട്ടറി എം. എ.ബേബി, വിസികെ നേതാവ് തോൾ തിരുമാവളവൻ, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, മുസ്‍ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ ഉൾപ്പെടെയുള്ളവർക്കും നന്ദി അറിയിച്ചു. തമിഴ്നാട്ടിൽ മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞാ ചടങ്ങിൽ സാധാരണ ധരിക്കാറുള്ള മുണ്ടും വെള്ള ഷർട്ടും എന്ന പതിവു തെറ്റിച്ച് കറുത്ത സ്യൂട്ടും പാന്റുമായിരുന്നു വിജയിന്റെ വേഷം. വേദിയിലും സദസ്സിലുമുള്ള എല്ലാവരെയും ചേർത്തു സെൽഫി എടുക്കാനും നടൻ മറന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ആശംസകൾ നേർന്നു. വിജയിച്ച രണ്ടാമത്തെ സീറ്റായ തിരുച്ചിറപ്പള്ളി ഇൗസ്റ്റിലെ എംഎൽഎ സ്ഥാനം വിജയ് രാജിവച്ചു. പുതിയ സ്ഥാനാർഥിയെ വൈകാതെ പ്രഖ്യാപിക്കും.വൻ ആഘോഷമാക്കി നഗരം ചെന്നൈ ∙ മുഖ്യമന്ത്രിയായി ചുമതലയേറ്റ നടൻ വിജയിന്റെ സത്യപ്രതിജ്ഞ നഗരം ആഘോഷമാക്കി. ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഉത്സവാന്തരീക്ഷത്തിൽ സത്യപ്രതിജ്ഞ നടന്നപ്പോൾ സ്റ്റേഡിയത്തിനു പുറത്തു നൂറുകണക്കിനു പ്രവർത്തകർ തടിച്ചുകൂടി. സത്യപ്രതിജ്ഞ തത്സമയം കാണാൻ 20 ഇടങ്ങളിൽ എൽഇഡി സ്ക്രീനുകൾ സ്ഥാപിച്ചതിനാൽ വേദിയിലെ ഓരോ രംഗങ്ങൾക്കും നഗരം മുഴുവൻ നിറഞ്ഞ കയ്യടികളായിരുന്നു. അണ്ണാ നഗർ ടവർ പാർക്ക്, മറീന ബീച്ച്, കോയമ്പേട്, സെൻട്രൽ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ച സ്ക്രീനുകൾക്കു മുന്നിൽ ഒട്ടേറെ പേരെത്തി. രാവിലെ 9.30നു ശേഷം വിജയ് വേദിയിലേക്ക് എത്തിയതോടെ ആവേശം ഇരട്ടിയായി. സത്യപ്രതിജ്ഞയ്ക്കു മുൻപും ശേഷവും വിജയിന്റെ പേര് ഓരോ തവണ പറയുമ്പോഴും സ്റ്റേഡിയം ആർപ്പുവിളികളിൽ മുങ്ങി. പ്രത്യേകം ക്ഷണിക്കപ്പെട്ട ശുചീകരണ തൊഴിലാളികൾക്ക് ഇടം നൽകിയതും ശ്രദ്ധേയമായി. വിജയിന്റെ ഓരോ വാക്കുകളും തൊഴിലാളികൾ വലിയ ആവേശത്തോടെ സ്വീകരിച്ചു.
Source link


