CINEMA
‘മാതൃദിനത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം’; വിജയ്‌യുടെ സത്യപ്രതിജ്ഞ അഭിമാനത്തോടെ കണ്ട് ശോഭ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിയെഴുതി നടൻ വിജയ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തിരിക്കുകയാണ്. 108 സീറ്റുകൾ നേടിയ അദ്ദേഹത്തിന്റെ പാർട്ടിയായി ടിവികെയ്‌ക്ക് അധികാരത്തിലേറാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമായിരുന്നു. അതിനായി കോൺഗ്രസ്, വിസികെ, സിപിഐ, സിപിഎം, മുസ്ലീം ലീഗ് എന്നീ പാർട്ടികളുടെ പിന്തുണ ലഭിച്ചു. ഇന്ന് രാവിലെ പത്തരയോടെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ആദ്യമത്സരത്തിൽ തന്നെ ടിവികെ ചരിത്ര വിജയം നേടിയത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച വിജയ് രണ്ടിടത്തും വിജയിച്ചു. നിരവധി പാർട്ടികളുമായി വിജയ് ചർച്ചകൾ നടത്തി. ഡിഎംകെയുമായുള്ള സഖ്യത്തിൽ നിന്ന് പിൻമാറിയാണ് കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാർ ടിവികെയ്‌ക്ക് പിന്തുണ നൽകിയത്.
Source link


