test del 5 copy of del 3

ഡൽഹിയിലേക്കു മടങ്ങാതെ പ്രത്യേക സംഘം; ദിവസേന റിപ്പോർട്ട്; മൂന്നിൽ ആരാകും മുഖ്യൻ?


തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ ഉരുത്തിരിഞ്ഞ പ്രത്യേക സാഹചര്യം കണക്കിലെടുത്തു മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വിശാലമായ കൂടിയാലോചനകള്‍ക്കു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സോണിയാ ഗാന്ധി, എ.കെ.ആന്റണി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിഷയം ചര്‍ച്ച ചെയ്യും. എഐസിസി നിരീക്ഷകർ വന്നു മടങ്ങിയെങ്കിലും എഐസിസി നിയോഗിച്ച പ്രത്യേക സംഘം ഇപ്പോഴും സംസ്ഥാനത്തു തുടരുന്നുണ്ട്. മുഖ്യമന്ത്രി വിഷയത്തില്‍ ഉരുത്തിരിഞ്ഞ പൊതുവികാരം ഇവര്‍ എല്ലാ ദിവസവും കൃത്യമായി ദേശീയ നേതൃത്വത്തിനു റിപ്പോര്‍ട്ടായി നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഇതും നിര്‍ണായകമാകുമെന്നാണ് സൂചന. ഇന്നലെ മൂന്നു നേതാക്കളുടെയും വാദം വിശദമായി കേട്ട രാഹുലും ഖര്‍ഗെയും ഇനി കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിച്ച് അറിയിക്കാം എന്നാണ് കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍ എന്നിവരോടു പറഞ്ഞിരിക്കുന്നത്. പത്തുവര്‍ഷത്തിനിപ്പുറം കേരളത്തില്‍ ലഭിച്ച അനുകൂലമായ ജനവിധി മാനിക്കുന്ന തരത്തില്‍ തീരുമാനമുണ്ടാകുമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു. 


Source link

Back to top button