test del 3

‘കോൺഗ്രസിന് അധികാരക്കൊതി; ഡിഎംകെയെ പിന്നിൽനിന്ന് കുത്തി’: വിമർശിച്ച് പ്രധാനമന്ത്രി


ചെന്നൈ∙ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ സംസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകി. വിജയിന്റെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സഖ്യകക്ഷിയായ കോൺഗ്രസിനെ പ്രധാനമന്ത്രി വിമർശിച്ചു. ദീർഘകാല സുഹൃത്തായ ഡിഎംകെയെ കോൺഗ്രസ് പിന്നിൽ നിന്നു കുത്തിയെന്നു പ്രധാനമന്ത്രി പറഞ്ഞു. അധികാരക്കൊതി മൂത്ത കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്നു കുത്തിയെന്നും, രാഷ്ട്രീയമായി നിലനിൽക്കാൻ മറ്റൊരു പാർട്ടിയെ അവർക്ക് ഇപ്പോൾ വേണമെന്നും മോദി പരിഹസിച്ചു. കോൺഗ്രസിൽനിന്ന് ആരും വിജയിന്റെ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ വിമർശനം ഡിഎംകെയും ഉന്നയിച്ചു.


Source link

Back to top button