LATEST
ടോയ്‌ലെറ്റിനുള്ളിൽ വെള്ളിക്കെട്ടൻ, പാമ്പുകളെ പിടികൂടുന്നത് തുടർക്കഥ; ഭീതിയൊഴിയാതെ കോടാലിയിലെ ജനങ്ങൾ

തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരൻ ആൽജോയുടെ വീടിന് സമീപത്തെ വീടുകളിൽ നിന്നും വീണ്ടും പാമ്പുകളെ പിടികൂടി. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. സ്ഥലത്ത് വനംവകുപ്പെത്തി പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീട്ടിനകത്തെ ശുചിമുറിയിൽ തണുപ്പുപറ്റി കിടക്കുകയായിരുന്നു പാമ്പ്. ആൽജോയുടെ വീട്ടിൽ നിന്നും പിടികൂടിയ പാമ്പിന്റെ സമാനവലിപ്പത്തിലും പ്രായത്തിലുമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. ഇതിന്റെ കടിയേൽക്കാതെ തലനാരിഴയ്‌ക്കാണ് വീട്ടമ്മ രക്ഷപെട്ടത്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ കോടാലി കടമ്പോട് ഭാഗത്തെ വീടുകളിൽ നിന്നും അഞ്ചു പാമ്പുകളെയാണ് പിടികൂടിയത്. പ്രദേശത്ത് മുട്ടവിരിഞ്ഞിറങ്ങിയ പാമ്പുകൾ വീടുകളിലേക്കും വീട്ടുമുറ്റങ്ങളിലേക്കും എത്തിയതാകാമെന്നാണ് നാട്ടുകാർ പറയുന്നത്.
Source link


