test del 4 copy of del 3
8 മാസത്തിനിടെ തേങ്ങ വില പകുതിയായി കുറഞ്ഞു; വെളിച്ചെണ്ണ വിലയിലും ഇടിവ്: 550 രൂപയിൽ നിന്ന് 210ലേക്ക്

മലപ്പുറം ∙ എട്ടു മാസത്തിനിടെ വില പകുതിയായി കുറഞ്ഞതോടെ നാളികേര കർഷകർ പ്രതിസന്ധിയിൽ. തേങ്ങയ്ക്കു വില കുറഞ്ഞതോടെ വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കുമെല്ലാം വിലയിടിവുണ്ടായി. കടുത്ത വേനലും തമിഴ്നാട്ടിൽ ഉൽപാദനം വർധിച്ചതും പശ്ചിമേഷ്യൻ യുദ്ധവുമെല്ലാം നാളികേരത്തിന്റെ വിലയിടിവിനു കാരണമായി. കഴിഞ്ഞ വർഷം പകുതിയോടെ പച്ചത്തേങ്ങയ്ക്കു കിലോയ്ക്കു 80–85 രൂപ വരെയായി വില ഉയർന്നിരുന്നു. ഇത് പിന്നീട് ഏറെക്കാലം 60–65 രൂപയായി നിലനിന്നു. എന്നാൽ, ഇപ്പോൾ 40–45 രൂപയാണ് പച്ചത്തേങ്ങയ്ക്കു ലഭിക്കുന്നത്.
Source link


