test del 3

മോഷണ വിവരം അറിഞ്ഞത് സിസിടിവി പരിശോധിച്ചപ്പോൾ; മോഷ്ടാവ് അലമാര തുറന്ന് സ്വർണവുമായി കടന്നുകളയുന്നത് ദൃശ്യങ്ങളിൽ


ഗുരുവായൂർ ∙ അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിനു സമീപം ഗുരുവായൂർ–ചൂണ്ടൽ മെയിൻ റോഡിൽ പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി 12.50ന് നടന്ന മോഷണത്തിൽ 10 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. കുഞ്ഞുമുഹമ്മദിന്റെ മകൾ തൃശൂർ ഒളരി ഐഎസ്ഐ ആശുപത്രിയിലെ ഡോ. ബുഷറയുടെ 2 മാലകൾ, 2 വളകൾ, 3 ജോടി കമ്മലുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്.വിനോദയാത്രയ്ക്ക് പോകാനായി ഇന്നലെ പുലർച്ചെ 4ന് ഡോ.ബുഷറ ആഭരണങ്ങൾ തിരഞ്ഞപ്പോഴാണ് കാണാനില്ലെന്നു മനസ്സിലായത്. ബുഷറയെ തൃശൂരിൽ വിനോദയാത്രാ സംഘത്തിനൊപ്പം എത്തിച്ച് തിരിച്ചു വന്ന ഡോ.അബൂബക്കർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. യുവാവായ മോഷ്ടാവ് അലമാര തുറന്ന് സ്വർണം എടുത്തു കടന്നു കളയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.


Source link

Back to top button