test del 5 copy of del 3
‘നിരീക്ഷണ ക്യാമറകളിൽ ദൃശ്യങ്ങൾ പതിയാത്തത് ക്യാമറകളുടെ ലെൻസ് പൊടി കാരണം മറഞ്ഞതിനാൽ’

തിരുവനന്തപുരം ∙ നഗര നിരത്തുകളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്മാർട്സിറ്റി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ ദൃശ്യങ്ങൾ പതിയാത്തത് ക്യാമറകളുടെ ലെൻസ് പൊടി കാരണം മറഞ്ഞത് കൊണ്ടാണെന്ന് റിപ്പോർട്ട്. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. റിപ്പോർട്ട് സ്മാർട്സിറ്റി അധികൃതർ സിറ്റി പൊലീസിന് കൈമാറി. വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പർ ക്യാമറകൾ തിരിച്ചറിയുന്നില്ലെന്നും തിരിച്ചറിയുന്ന അക്കങ്ങളിൽ തെറ്റുണ്ടെന്നും ചൂണ്ടിക്കാട്ടി കോർപറേഷന് സിറ്റി പൊലീസ് കത്തു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് സ്മാർട്സിറ്റി നടപടിയെടുത്തത്.സ്മാർട് സിറ്റി ഫണ്ടിൽ നിന്നു 38 കോടി മുടക്കിയാണ് വ്യത്യസ്ത ആവശ്യങ്ങൾക്കായി നഗരത്തിലെ നിരത്തുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്കായിരുന്നു നിർവഹണ ചുമതല. ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്ഥാപിച്ച ക്യാമറകൾക്ക് നിലവാരം ഇല്ലെന്നായിരുന്നു സിറ്റി പൊലീസിന്റെ പരാതി. പൊലീസ് നിയോഗിച്ച സാങ്കേതിക സമിതി, ചില ക്യാമറകൾ വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പർ തിരിച്ചറിയുന്നില്ലെന്നും ഏതാനും ക്യാമറകൾ ചില അക്കങ്ങൾ തിരിച്ചറിയുന്നില്ലെന്നും കണ്ടെത്തി.
Source link


