test del 3

മലപ്പുറം വിഭജിക്കണമെന്ന അഭിപ്രായം പങ്കുവച്ച് തിരൂർ സബ് കലക്ടർ


തിരൂർ ∙ മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്ന അഭിപ്രായം സമൂഹമാധ്യമത്തിൽ പങ്കുവച്ച് തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര. പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കുമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം ഫെയ്സ്ബുക് അക്കൗണ്ടിൽ കുറിപ്പെഴുതിയത്. ഭരണപരമായ കാര്യങ്ങളിലും പൊതു സൗകര്യത്തിലുമുണ്ടാകുന്ന പുരോഗതിക്കുള്ള നിക്ഷേപമായി ഇതിനെ കാണാമെന്നും അദ്ദേഹം പറയുന്നു. പെൻഷൻ പ്രായം 56 വയസ്സിൽനിന്ന് 60 ആയി ഉയർത്തണമെന്നും കുറിപ്പിലുണ്ട്. മലയാളം മീഡിയം എന്ന രീതി എൽപി തലത്തിന് അപ്പുറത്തേക്കു കൊണ്ടുപോകരുതെന്നാണ് അഭിപ്രായം. ഹയർസെക്കൻഡറി വരെ ഇംഗ്ലിഷ് മീഡിയമാക്കണം. എ പ്ലസ് ഉദാരവൽക്കരണം അവസാനിപ്പിക്കണമെന്നും ദിലീപ് കുറിച്ചു. ജില്ലയുടെ വിഭജനത്തെ കുറിച്ച് പലപ്പോഴും പ്രപ്പോസൽ അയച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു.


Source link

Back to top button