test del 4 copy of del 3

ട്രംപിന്റെ സാമ്പത്തിക നയത്തിന് വീണ്ടും തിരിച്ചടി, ഇന്ത്യ–യുഎസ് വ്യാപാരക്കരാറിൽ അനിശ്ചിതത്വം, തിരിച്ചു കൊടുക്കാനുള്ള തുക കൂടും


വാഷിങ്ടൻ ∙ ഇന്ത്യയടക്കം രാജ്യങ്ങൾക്കെതിരെ ട്രംപ് സർക്കാർ ചുമത്തിയ 10% അധികതീരുവ യുഎസ് കോടതി റദ്ദാക്കി. നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ട്രംപ് പ്രഖ്യാപിച്ച വൻ അധികതീരുവ സമ്പ്രദായം ഫെബ്രുവരി 20നു സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നാണു പ്രസിഡന്റിന്റെ സവിശേഷഅധികാരം ഉപയോഗിച്ച് 150 ദിവസത്തേക്കു 10% ആഗോള തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ഇതാണു യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡ് റദ്ദാക്കിയത്.എന്നാൽ, ഈ ചട്ടം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ ട്രംപിന്റെ തീരുവ സമ്പ്രദായം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിധി.തീരുവ സമ്പ്രദായം അസാധുവാണെന്നു കോടതി വിധിച്ചതോടെ, തുടർന്നു ചുമത്തുന്നതും നിർത്തിവയ്ക്കേണ്ടിവരും. ഇതുവരെ ഈടാക്കിയ തീരുവ തിരിച്ചുകൊടുക്കുകയുംവേണം. വിധിക്കെതിരെ അപ്പീൽ പോകുമെന്നു ട്രംപ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.


Source link

Back to top button