test del 4 copy of del 3
10 വർഷം കഴിഞ്ഞാൽ കോൺഗ്രസിനും ഇതുപോലെ പുറത്തുപോകേണ്ടിവരും: സച്ചിദാനന്ദൻ

തൃശൂർ ∙ കെ.സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മേയ് 31നാണ് ഈ കമ്മിറ്റിയുടെ കാലാവധി തീരുന്നത്. സർക്കാർ മാറിയാൽ രാജി നൽകുക എന്നത് ധാർമികമായ കാര്യം മാത്രമാണെന്നു സച്ചിദാനന്ദൻ പറഞ്ഞു. വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും രാജി നൽകി. സെക്രട്ടറി സി.പി.അബൂബക്കർ അസുഖബാധിതനായി ആശുപത്രിയിൽ ആയതിനാൽ ഇന്നലെ അക്കാദമിയിൽ എത്തിയില്ല. ?ഈ വർഷത്തെ അവാർഡുകൾ ഉടൻ പ്രഖ്യാപിക്കുമോ? ∙അവാർഡ് നിർണയത്തിൽ ഈ വർഷം കാര്യമായ മാറ്റം വരുത്തി. പ്രാഥമിക ജൂറിക്കും അന്തിമ ജൂറിക്കും ഇടയിൽ ഒരു രണ്ടാംഘട്ട ജൂറിയെക്കൂടി നിയോഗിച്ചു. പ്രധാനപ്പെട്ട പുസ്തകങ്ങൾ വിട്ടുപോകുന്നില്ല എന്ന് ഉറപ്പിക്കാനാണിത്. ഇപ്പോൾ പുസ്തകങ്ങൾ അന്തിമ ജൂറിയുടെ പരിഗണനയിലാണ്. ഇത്തരം കാര്യങ്ങളിൽ ഭരണ സമിതി ഇടപെടാറില്ല. ജൂറി അംഗങ്ങളുടെ മാർക്ക് കൂട്ടിയിടുന്ന ജോലി മാത്രമാണ് ഞങ്ങളുടേത്. ?ഇനി എന്താണ് പരിപാടി? ∙ഞാൻ അക്കാദമി പ്രസിഡന്റ് ആകാനായി തൃശൂരിൽ എത്തിയതല്ല. എഴുത്തും വായനയും വിപുലമാക്കാനായി ഇങ്ങോട്ടു വന്നതാണ്. ഡൽഹി രണ്ടു തരത്തിലും മലിനീകരിക്കപ്പെട്ടപ്പോൾ അവിടെ നിൽക്കാൻ വയ്യെന്നായി. ഇവിടെ, സർക്കാർ പ്രതിനിധികൾ നിർബന്ധിച്ചപ്പോഴാണ് അക്കാദമി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. ഡൽഹിയിൽ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി ജോലി ചെയ്ത എനിക്ക് ഈ ജോലി ആയാസരഹിതമായാണ് തോന്നിയത്.
Source link


