test del 3
സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോൺഗ്രസ്; ബെന്നി ബെഹന്നാൻ കെപിസിസി പ്രസിഡന്റായേക്കും

കോഴിക്കോട്∙ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള എഐസിസി നടപടികൾ, മന്ത്രിസഭാ രൂപീകരണം, വകുപ്പ് വിഭജനം എന്നിവയ്ക്കു പിന്നാലെ കെപിസിസി, ഡിസിസി തലപ്പത്ത് അഴിച്ചുപണിക്ക് കോൺഗ്രസ്. കെപിസിസി അധ്യക്ഷ പദവിയിൽ മേയ് 12 ന് ഒരു വർഷം പൂർത്തിയാക്കുന്ന സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് ജയിച്ചിരുന്നു. പുതിയ മന്ത്രിസഭയിൽ അദ്ദേഹം ഇടം നേടുമെന്നാണ് സൂചന. ഇതോടെ പുതിയ കെപിസിസി അധ്യക്ഷനെ നിയോഗിക്കേണ്ടി വരും.തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ.ശക്തൻ നെയ്യാറ്റിൻകരയിലും കോട്ടയത്തെ നാട്ടകം സുരേഷ് ഏറ്റുമാനൂരിലും ഏറണാകുളത്തെ മുഹമ്മദ് ഷിയാസ് കൊച്ചിയിലും മലപ്പുറത്തെ ഡിസിസി അധ്യക്ഷൻ വി.എസ്.ജോയ് തവനൂരിലുമാണ് ജയിച്ചത്. അതേസമയം പാലക്കാട് ഡിസിസി അധ്യക്ഷൻ എ.തങ്കപ്പൻ നെന്മാറ മണ്ഡലത്തിൽ എൽഡിഎഫിന്റെ കെ.പ്രേമനോട് പരാജയപ്പെടുകയായിരുന്നു. സതീഷ് കൊച്ചുപറമ്പിൽ (പത്തനംതിട്ട) കോന്നിയിൽ എൽഡിഎഫിന്റെ കെ.യു. ജനീഷ് കുമാറിനോടും പരാജയപ്പെട്ടു.കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് ബെന്നി ബെഹന്നാൻ എത്തുമെന്നാണ് സൂചന. മുൻ യുഡിഎഫ് കൺവീനർ എന്ന നിലയിൽ പാർട്ടിക്കുളളിലും ഘടകകക്ഷി നേതാക്കൾക്കിടയിലും മികച്ച ബന്ധം സൂക്ഷിക്കുന്ന അദ്ദേഹം സണ്ണി ജോസഫിന് പകരക്കാരനാകുമ്പോൾ സാമുദായിക സമവാക്യവും നിലനിർത്താനാകുമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.
Source link


