LATEST
‘പൂച്ചസാർ എന്നാൽ സുമ്മാവാ’, വീട്ടുടമ ഷൂസിടുന്നതിന് മുൻപ് വളർത്തുപൂച്ച പിടികൂടി കൊന്നത് ഉഗ്രവിഷമുള്ള പാമ്പിനെ

ബാലുശ്ശേരി: ഗൃഹനാഥന്റെ ഷൂവിലൊളിച്ച ഉഗ്ര വിഷമുള്ള പാമ്പിനെ വീട്ടിലെ വളർത്തുപൂച്ച ആക്രമിച്ചുകൊന്നു. ബാലുശ്ശേരി കൊട്ടാരമുക്കിലെ ബാബു ജോലിക്ക് പോകുന്നതിന് ഷൂ ഇടാൻ തുടങ്ങുന്നതിനു മിനുട്ടുകൾക്ക് മുമ്പാണ് വളർത്തുപൂച്ച സുട്ടു ഓടിവന്ന് ഷൂവിൽകയറി പാമ്പിനെ കൊന്നത്. ഷൂവിനുള്ളിലേക്ക് പാമ്പ് കയറിയത് മറ്റാരും അറിഞ്ഞിരുന്നില്ല. എന്നാൽ ഇത് വീട്ടിലെ പൂച്ചയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പാമ്പുകടിയേൽക്കാതെ ബാബു രക്ഷപ്പെട്ടു. സംഭവം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൈറലാവുകയായിരുന്നു.
Source link


