NATIIONAL
‘ഇതിനു മുകളിൽ ഏതായാലും ഒരുത്തനും അടിക്കാൻ പോകുന്നില്ല’: യുവരാജിനെ വേദിയിലിരുത്തി നവ്യ; സഞ്ജുവിനെ പുകഴ്ത്തി യുവി– വിഡിയോ

തൃശൂർ ∙ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസന്റെ കളിയിലെ പുരോഗതിയും ഐപിഎലിൽ സഞ്ജു കളിക്കുന്ന രീതിയിൽ കാണുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് യുവരാജ് പറഞ്ഞു. വെള്ളിയാഴ്ച തൃശൂരിൽ ധനലക്ഷ്മി ഗ്രൂപ്പിന്റെ മരത്താക്കര കോർപ്പറേറ്റ് ഓഫിസിലെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു യുവരാജ്. ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറാണ് യുവരാജ് സിങ്. നടി നവ്യ നായരും ചടങ്ങിൽ പങ്കെടുത്തു. യുവരാജ് അടിച്ച സിക്സിനു മുകളിൽ ഇനി ഏതായാലും ഒരുത്തനും അടിക്കാൻ പോകുന്നില്ലെന്ന് നവ്യ നായർ പ്രസംഗത്തിൽ പറഞ്ഞു. ‘‘ഞാൻ എന്റെ മകനോട് പറയാറുണ്ടായിരുന്നു, ആര് എങ്ങനെ കളിച്ചാലും ശരി, പക്ഷേ താങ്കൾ ഒരു ഓവറിൽ അടിച്ചുകൂട്ടിയ ആ സിക്സറുകൾ, അത് ഇനി ആരും ആവർത്തിക്കാൻ പോകുന്നില്ല. അതുപോലെ ഇനി ആരും ഞങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടാനും പോകുന്നില്ല’’– യുവരാജിനെ വേദിയിലിരുത്തി നവ്യ പറഞ്ഞു. കൂപ്പുകൈകളോടെയാണ് നവ്യയ്ക്ക് യുവി നന്ദി പറഞ്ഞത്. ഇതിൽ കൂടുതൽ വിവരം ക്രിക്കറ്റിനെക്കുറിച്ച് തനിക്കില്ലെന്നും നവ്യ തമാശരൂപേണ കൂട്ടിച്ചേർത്തു.
Source link


