LATEST

സിപിഎം മനുഷ്യരുടെ പാർട്ടി; ഭാവിയിൽ തെറ്റ് പറ്റാതിരിക്കാൻ ശ്രമിക്കും, ചോർന്നു പോയ ജനകീയ ശക്തി തിരിച്ചു പിടിക്കും


കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ കനത്ത പരാജയം തീർത്തും അപ്രതീക്ഷിതമാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. തോൽവിക്ക് കാരണം പരിശോധിക്കുമെന്നും ചോർന്നുപോയ ജനകീയ അടിത്തറ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ 102 സീറ്റ് നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോൺഗ്രസ് തകർച്ചയിലാണെന്ന് ഇപി പരിഹസിച്ചു. കോൺഗ്രസ് മുഖ്യമന്ത്രിയെ തേടി നടക്കുകയാണ്. ഗ്രൂപ്പ് തിരിഞ്ഞ് മുഖ്യമന്ത്രിയായാൽ ഭരണം താറുമാറാകും. ഉദ്യോഗസ്ഥ തലത്തിൽ പോലും ഗ്രൂപ്പിസം ഉണ്ടാകുമെന്ന് ദ്ദേഹം പറഞ്ഞു. കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റ് നേടിയത് ദുഃഖകരമായ തുടക്കമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലുമുണ്ടായ തോൽവി ഗൗരവമേറിയതാണെന്ന് ജയരാജൻ സമ്മതിച്ചു. പൊതുവായുണ്ടായ രാഷ്ട്രീയ തരംഗത്തിൽ പാർട്ടി വോട്ടുകൾ ചോർന്നിട്ടുണ്ട്. എന്നാൽ പരാജയം ഭരണവിരുദ്ധ വികാരം കൊണ്ടല്ലെന്നും വികസന രംഗത്ത് കേരളം വലിയ വളർച്ചയാണ് കൈവരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. സി.പി.എം മനുഷ്യരുടെ പാർട്ടിയാണ്, 10 വർഷത്തിനിടെ പിശകുകൾ പറ്റിയിട്ടുണ്ടാകാം. ഭാവിയിൽ അത് തിരുത്തി മുന്നോട്ടുപോകുമെന്നും ജയരാജൻ വ്യക്തമാക്കി.


Source link

Back to top button