test del 4 copy of del 3
മധുരം മങ്ങാതെ മുതലമട മാങ്ങ; യുദ്ധ സാഹചര്യത്തിലും 600 കോടി രൂപയുടെ വിറ്റുവരവ്

മുതലമട ∙ ഗൾഫ് രാജ്യങ്ങളിലെ യുദ്ധ സാഹചര്യം കയറ്റുമതിയെ ബാധിച്ചിട്ടും ഇത്തവണയും മുതലമട മാങ്ങ വിപണിയിൽ അറുനൂറോളം കോടി രൂപയുടെ വിറ്റുവരവ് നേടി. അനുകൂല കാലാവസ്ഥ, മികച്ച ഉൽപാദനം, സീസൺ മുഴുവൻ ലഭിച്ച ഉയർന്ന വില എന്നിവയാണ് ഇത്തവണത്തെ നേട്ടത്തിന് അടിസ്ഥാനം. അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സീസണിന്റെ പാതിയിൽ കുറഞ്ഞെങ്കിലും മുംബൈ, ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ പ്രധാന വിപണികളിൽ മുതലമട മാങ്ങയ്ക്ക് ആവശ്യക്കാർ വർധിച്ചു. ഇതോടെ ഗൾഫ് വിപണിയിലെ തിരിച്ചടി ആഭ്യന്തര വിപണി നികത്തി. അഹമ്മദാബാദ് സ്വദേശിയുടെ വിപണന കേന്ദ്രത്തിലും വലിയ വിറ്റുവരവാണ് ഈ സീസണിൽ ലഭിച്ചത്. മുംബൈ, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ബെംഗളൂരു എന്നിവയ്ക്കൊപ്പം അറേബ്യൻ രാജ്യങ്ങളും മുൻവർഷങ്ങളിൽ മുതലമട മാങ്ങയുടെ പ്രധാന വിപണികളായിരുന്നു. ഇത്തവണ ഗൾഫിലെ യുദ്ധ സാഹചര്യത്തിൽ വിപണി ക്ഷീണിച്ചെങ്കിലും ആഭ്യന്തര വിപണിയിലെ സ്ഥിരമായ ആവശ്യകത കർഷകർക്കും വ്യാപാരികൾക്കും ആശ്വാസമായി.
Source link


