test del 3
സെക്രട്ടേറിയറ്റിലെ ഫയൽ നശിപ്പിക്കൽ; 6 മന്ത്രിമാരുടെ ഓഫിസിൽനിന്ന് വീണ്ടും ഫയലുകൾ നീക്കി

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നത് തുടരുന്നതിനിടെ മന്ത്രിമാരുടെ ഓഫിസിൽ നിന്നു വീണ്ടും ഫയലുകൾ നീക്കി പഴ്സനൽ സ്റ്റാഫ്. ഉന്നത വിദ്യാഭ്യാസം, മൃഗസംരക്ഷണം, പൊതുമരാമത്ത്, കൃഷി , പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിമാരുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് വളപ്പിനു പുറത്തെ അനെക്സ് രണ്ടിൽ നിന്നാണ് കൂട്ടത്തോടെ ഫയലുകൾ വാഹനങ്ങളിൽ കൊണ്ടുപോയത്.സെക്രട്ടേറിയറ്റിൽ ഇന്നലത്തോടെ എല്ലാ മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫിന്റെയും ബോർഡുകൾ നീക്കുകയും അവയിലെ പേരുകൾ മായ്ക്കുകയും ചെയ്തു. പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിനു പിന്നാലെ സമര ഗേറ്റ് പൂർണമായി അടച്ചിട്ടിരിക്കുകയാണ്. അതു തുറക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.അധികാരമൊഴിയും മുൻപുള്ള ഫയൽ നശിപ്പിക്കൽ ചട്ടവിരുദ്ധമാണെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ഫയൽ നശിപ്പിക്കുന്നതിന് കൃത്യമായ നടപടിക്രമമുണ്ട്. ഓരോ ഫയലും എത്ര കാലം സൂക്ഷിക്കണമെന്ന് സമയക്രമവും ചട്ടവുമുണ്ട്. ഇതു പാലിക്കാതെ ഭരണമൊഴിയും മുൻപ് കൂട്ടത്തോടെ ഫയൽ നശിപ്പിക്കുന്നതും നീക്കം ചെയ്യുന്നതും സംശയകരമാണ്. ചീഫ് സെക്രട്ടറിക്കും വകുപ്പു സെക്രട്ടറിമാർക്കുമാണ് ഫയൽ സൂക്ഷിക്കുന്നതിനുള്ള ചുമതല. ചട്ടപ്രകാരമുള്ള സമയക്രമം പാലിച്ചാണോ നശിപ്പിക്കൽ എന്നതു പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Source link


