test del 4 copy of del 3
അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി; ദേശീയപാത ആമ്പല്ലൂരിൽ അടിപ്പാത നിർമാണം വൈകുന്നു

ആമ്പല്ലൂർ ∙ ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇതര സംസ്ഥാന നിർമാണ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതോടെ ദേശീയപാത ആമ്പല്ലൂരിലെ അടിപ്പാത നിർമാണം മന്ദഗതിയിലായി. അടിപ്പാതയുടെ ഒരുഭാഗത്ത് മേൽപാതയിലെ ടാറിങ് നടത്തിയെങ്കിലും മറുഭാഗത്തെ പാർശ്വഭിത്തികളിൽ കോൺക്രീറ്റ് ബ്ലോക്ക് ഉറപ്പിക്കൽ പോലും പൂർത്തിയാക്കാനായിട്ടില്ല. മണ്ണ് കൂട്ടിയിട്ടുണ്ടെങ്കിലും മറ്റു പണികൾ തടസ്സപ്പെട്ടിരിക്കുകയാണ്.
Source link


