LATEST

ഈ ഭാഗം മുതല്‍ തമിഴ്‌നാട് അതിര്‍ത്തി വരെ; റോഡില്‍ പ്രത്യേക ബോര്‍ഡ് സ്ഥാപിക്കാന്‍ നിര്‍ദേശം


തിരുവനന്തപുരം: ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കരമന-കളിയിക്കാവിള റോഡില്‍ അപകടമേഖലയായി കണ്ടെത്തിയിട്ടുള്ള ബ്ലാക്ക് സ്‌പോട്ടുകളില്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകളുടെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്കുള്ള ഇ ടെണ്ടര്‍ നടപടിക്രമങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കരമന-കളിയിക്കാവിള റോഡില്‍ സീബ്രാ ലൈനുകള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ എസ്റ്റിമേറ്റിന് ചീഫ് എഞ്ചിനീയര്‍ കാലതാമസം കൂടാതെ ഭരണാനുമതി നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.


Source link

Back to top button