test del 3
രാജിവയ്ക്കില്ലെന്ന് മമത ബാനർജി; ബംഗാൾ നിയമസഭ പിരിച്ചുവിട്ട് ഗവർണർ

കൊൽക്കത്ത∙ ബംഗാൾ നിയമസഭയെ ഗവർണർ ആർ.എൻ.രവി പിരിച്ചുവിട്ടു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിനു പിന്നാലെയാണ് സഭ പിരിച്ചുവിട്ടുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. നടപടി ഇന്നു മുതൽ പ്രാബല്യത്തിൽ വരും.ഭരണഘടനാവിരുദ്ധ നിലപാടാണ് മമതയുടേതെന്നു പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി വിമർശിച്ചിരുന്നു. ഈ മാസം 9ന്, രവീന്ദ്രനാഥ ടഗോറിന്റെ ജന്മദിനത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. മമതയെ ഭവാനിപുരിൽ തോൽപിച്ച സുവേന്ദുവിനാണ് മുഖ്യമന്ത്രിസ്ഥാനത്തേക്കു കൂടുതൽ സാധ്യത. സവിശേഷ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണ് നടപടികളുടെ മേൽനോട്ടച്ചുമതല നൽകിയിരിക്കുന്നത്.
Source link


