test del 3
നാലാം നാൾ പ്രതികരിച്ച് പിണറായി; വിജയിനെ വീണ്ടും തിരിച്ചയച്ച് ഗവർണർ – ഇന്നത്തെ പ്രധാന വാർത്തകൾ

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നേരിട്ട വന്‍ പരാജയത്തില്‍ ഒടുവില്‍ പിണറായി വിജയന്‍ പ്രതികരിച്ചതും 118 പേരുടെ പിന്തുണയുള്ള കത്തുമായി വരണമെന്ന് തമിഴ്നാട് ഗവർണർ ആർ.വി.ആർലേക്കർ വീണ്ടും ആവർത്തിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തലസ്ഥാനത്തു നടത്തിയതും കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ചെറിയാൻ ഫിലിപ്പ് ശ്രമിച്ചപ്പോൾ ഒഴിഞ്ഞുമാറിയതും വാർത്തയായി. ഇറാനുമായുള്ള യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…118 പേരുടെ പിന്തുണയുള്ള കത്തുമായി വരണമെന്ന് വീണ്ടും ആവർത്തിച്ച് തമിഴ്നാട് ഗവർണർ ആർ.വി.ആർലേക്കർ. പിന്തുണക്കത്ത് ഇല്ലാത്തതിനാൽ വിജയിനെ രണ്ടാമത്തെ ദിവസവും ഗവർണർ തിരിച്ചയച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിന്റെ പാർട്ടി സർക്കാർ രൂപീകരിക്കാനുള്ള അനുമതി ആവശ്യപ്പെട്ടാണ് വീണ്ടും ഗവർണറെ കണ്ടത്.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തലസ്ഥാനത്തു സജീവം. മുതിര്‍ന്ന നേതാക്കളുമായി എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കൂടിക്കാഴ്ച തുടുരുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഇവര്‍ക്കൊപ്പമുണ്ട്.
Source link

