test del 5 copy of del 3

പ്രതി ദീപക് കൃഷ്ണ കൊടുംക്രിമിനൽ; ഇന്ത്യയിലേക്കു വന്നത് വ്യാജ പാസ്പോർട്ടിൽ? രാഷ്ട്രീയ നേതാവിന്റെ മരുമകനെന്നു പറഞ്ഞും തട്ടിപ്പ്


കൊച്ചി/ തൃശൂർ ∙ ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ തളിക്കുളം സ്വദേശിനി സുനിതയെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണ കൊടുംക്രിമിനലും തട്ടിപ്പുകാരനുമെന്നു വിവരം. 2017ൽ ദുബായിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ശേഷം ദീപക് വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലേക്കു കടക്കുകയായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചു. കൊച്ചി വൈറ്റില പൊന്നുരുന്നിയിലുള്ള വെറ്ററിനറി ആശുപത്രിയിൽ അക്രമം നടത്തിയതിനും 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞതിനും ദീപക്കിന് എതിരെ കേസുണ്ട്. ഇതിനു പുറമെ ലഹരി ഇടപാടുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തും കേസുണ്ട്.നായകളെ സംരക്ഷിക്കുന്നതിനു പണം ആവശ്യപ്പെട്ടും ദീപക് തട്ടിപ്പുകൾ നടത്തിയതായി വിവരമുണ്ട്. പ്രതിക്കെതിരെ ആരോപണവുമായി മൃഗസ്നേഹി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് ഇത്തരത്തിൽ പണം തട്ടിയെടുത്തതായാണു വിവരം. രാജ്യത്തെ വിവിധ നഗരങ്ങളിൽ തെരുവുനായകളെ മുൻനിർത്തിയായിരുന്നു പ്രതിയുടെ ഇടപാടുകളെല്ലാം. കൊച്ചിയിൽ തെരുവുനായകളുടെ സംരക്ഷകനായി വിലസുന്നതിനിടെ ഒട്ടേറെ സ്ത്രീകളോടു ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവും പലരും സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിട്ടുണ്ട്. 2024 ഒക്ടോബറിലാണു പൊന്നുരുന്നിയിലെ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടു നായകളെ ഡിസ്ചാർജ് ചെയ്യാൻ ബിൽ അടയ്ക്കാൻ നിർദേശിച്ച ജീവനക്കാരിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇവിടെ വച്ച് 500 രൂപയുടെ 9 നോട്ടുകൾ കീറിയെറിഞ്ഞതിനും കേസെടുത്തു. തിരുവനന്തപുരം തമ്പാനൂർ പൊലീസ് ലഹരി ഇടപാടു കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.


Source link

Back to top button