test del 4 copy of del 3
6 വയസ്സുകാരിയുടെ കുഴഞ്ഞുവീണുള്ള മരണം പേവിഷബാധമൂലം; ദിവസങ്ങൾക്കു മുൻപ് മാലിന്യക്കുഴിയിൽവീണ് പരുക്കേറ്റിരുന്നു

ചെറുതുരുത്തി (തൃശൂർ)∙ ഒന്നാം ക്ലാസ് വിദ്യാർഥിനിയുടെ കുഴഞ്ഞുവീണുള്ള മരണം പേവിഷബാധമൂലമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. താഴപ്ര കോടംകുന്നത്ത് അലി സഖാഫിയുടെയും സഫിയയുടെയും മകൾ സൻഹാ മഹ്റിനാണ് (6) കുഴഞ്ഞുവീണ് മരിച്ചത്. ദിവസങ്ങൾക്കു മുൻപ് മാലിന്യക്കുഴിയിൽവീണ് സൻഹായുടെ കയ്യിന് പരുക്കേറ്റിരുന്നു.
Source link


