CINEMA
ജനവികാരം അവഗണിച്ചാൽ തിരിച്ചടിയെന്ന് ചരിത്രം

ന്യൂഡൽഹി: കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പലതലത്തിൽ നടക്കവേ എല്ലാവരും ഉറ്റുനോക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തെയാണ്. അതിനായി ഹൈക്കമാൻഡ് ഏതുവഴി തിരഞ്ഞെടുക്കും എന്നതാണ് ഏറെ നിർണായകം. പക്ഷേ, തിരഞ്ഞെടുപ്പിൽ മുന്നിൽനിന്ന് നയിച്ച നേതാക്കളെ അവഗണിച്ച് ഹൈക്കമാൻഡിന് താത്പര്യമുള്ളവരെ മുഖ്യമന്ത്രിമാരായി നിശ്ചയിച്ചതാണ് മദ്ധ്യപ്രദേശിൽ ഭരണ നഷ്ടത്തിനിടയാക്കിയതും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കർണാടകയിലും തർക്കങ്ങൾക്ക് വഴിവച്ചതും. 2023ൽ കർണാടകയിൽ 135 സീറ്റു നേടിക്കൊടുത്ത പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറിനുപകരം സിദ്ധരാമയ്യയെ തീരുമാനിച്ചത് ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയും സീനിയോറിറ്റിയും പരിഗണിച്ചായിരുന്നു. ഉപമുഖ്യമന്ത്രി പദവും രണ്ടരവർഷം കഴിഞ്ഞ് മുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്താണ് ഡി.കെയെ അനുനയിപ്പിച്ചത്. എന്നാലിപ്പോഴും ഡി.കെയെ മുഖ്യമന്ത്രിയാക്കാനായിട്ടില്ല. തർക്കങ്ങൾ തുടരുന്നു.
Source link


