test del 4 copy of del 3

എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് തദ്ദേശ വകുപ്പിൽ നിയമനം; ഉത്തരവിറങ്ങിയത് ഇന്ന്


തിരുവനന്തപുരം ∙എൽഡിഎഫ് സർക്കാരിൽ മന്ത്രി എം.ബി.രാജേഷിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ തദ്ദേശ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പരാതിപരിഹാര വിഭാഗം ജോയിന്റ് ഡയറക്ടറായി നിയമിച്ചു. മന്ത്രിയുടെ അഡീഷനൽ പിഎസ് ആയിരുന്ന വിനോദ് കുമാർ കൊടക്കലിനെയാണ് തദ്ദേശ വകുപ്പിന്റെ ആസ്ഥാനത്ത് വികസനകാര്യ ജോയിന്റ് ഡയറക്ടറാക്കി ബുധനാഴ്ച ഉത്തരവിറങ്ങിയത്. മന്ത്രിയുടെ സ്റ്റാഫിൽ നിന്നു വിടുതൽ നേടി ഉത്തരവ് ലഭിച്ചതിനു പിന്നാലെയാണു സുപ്രധാന തസ്തികയിലെ നിയമനം. നിലവിൽ ഈ തസ്തികയിൽ ഉണ്ടായിരുന്ന ജി.ഹരികൃഷ്ണൻ കഴിഞ്ഞ ദിവസം അവധിയിൽ പ്രവേശിച്ചതാണ് വിനോദിന്റെ നിയമനത്തിന് അവസരമൊരുക്കിയത്. യുഡിഎഫ് വമ്പൻ ഭൂരിപക്ഷം നേടിയ നിയമസഭാ ഫലപ്രഖ്യാപനം വന്നു 2 ദിവസം പിന്നിടും മുൻപേ, എൽഡിഎഫ് ഭരണകാലത്ത് ഉന്നത പദവി വഹിച്ച ഉദ്യോഗസ്ഥനെ സുപ്രധാന തസ്തികയിൽ നിയമിച്ചത് ചർച്ചയായിട്ടുണ്ട്.


Source link

Back to top button