test del 4 copy of del 3

സന്ദീപ് വാരിയരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷം: സിപിഎം പ്രവർത്തകർക്കെതിരെ കേസ്


കാസർകോട് ∙ തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാരിിയരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്തുണ്ടായ സംഘർഷത്തിൽ കണ്ടാലറിയുന്ന നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തു. നൂറോളം യുഡിഎഫ് പ്രവർത്തകർക്കെതിരെയും എൻപതോളം സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സന്ദീപ് വാരിയരുടെ റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോൾ റോഡ് ബ്ലോക്കായതിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. പ്രദേശത്തെ സിപിഎം ഓഫിസും ആക്രമിക്കപ്പെട്ടു. പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. കല്ലേറിലും ലാത്തി ചാർജിലും നിരവധിപേർക്ക് പരുക്കേറ്റിരുന്നു.മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് പടക്കം വച്ച് പൊട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച സംഭവത്തിൽ കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തു. തിരഞ്ഞെടുപ്പ് ബോർഡിൽ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള വാക്യങ്ങൾ എഴുതിയ ശേഷം പടക്കം വച്ച് പൊട്ടിക്കുകയും അതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രകോപനം സൃഷ്ടിച്ച് ലഹള ഉണ്ടാക്കാൻ ശ്രമിച്ചെന്നും കേസിൽ പറയുന്നു.


Source link

Back to top button