test del 4 copy of del 3
പൊലീസിനെതിരെ സമരം തുടങ്ങി സിപിഎം; ‘ഓന്തിനെപ്പോലെ നിറം മാറി, തല്ലിയ പൊലീസിനും കുട്ടിയും കുടുംബവുമുണ്ടെന്ന് ഓർക്കണം’

പാലക്കാട് ∙ വോട്ടെണ്ണലിനു പിറ്റേന്നു പൊലീസിനെതിരെ പാലക്കാട്ട് സിപിഎമ്മിന്റെ പ്രകടനം. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ കയറി പ്രവർത്തകരെ തല്ലിയ പൊലീസുകാരന്റെ ഫോട്ടോ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നു ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു മുന്നറിയിപ്പു നൽകി. വോട്ടെണ്ണലിനു ശേഷം യുഡിഎഫ് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ സംഘർഷമുണ്ടായിരുന്നു. ഓഫിസിൽ നിന്നു പ്രവർത്തകർ കല്ലും കുപ്പിയും വലിച്ചെറിഞ്ഞതായി യുഡിഎഫ് ആരോപിച്ചു. കുപ്പിയേറിൽ പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. തുടർന്നു ജില്ലാ കമ്മിറ്റി ഓഫിസ് വളപ്പിൽ കയറി പൊലീസ് ലാത്തിവീശി. ഇതിനെതിരെയായിരുന്നു സിപിഎമ്മിന്റെ പ്രകടനം. യുഡിഎഫിന്റെ ബോർഡുകൾ നശിപ്പിച്ചു പ്രകടനത്തിനിടെ യുഡിഎഫിന്റെ ബോർഡുകളും മറ്റും പ്രവർത്തകർ നശിപ്പിച്ചു. പ്രകടനം ഡിസിസി ഓഫിസ് പരിസരത്തേക്കു പോകാതിരിക്കാൻ സുൽത്താൻപേട്ടയിൽ നിന്നു കോർട്ട് റോഡിലേക്കും ജിബി റോഡിലേക്കുമുള്ള ഗതാഗതം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. സിപിഎം മുൻ കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ.കൃഷ്ണദാസ്, സി.കെ.രാജേന്ദ്രൻ, കെ.ശാന്തകുമാരി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.നൗഷാദ്, ഏരിയ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Source link


