test del 4 copy of del 3
‘എണ്ണ ഒഴുകണം’; ട്രംപ് എത്തുംമുൻപേ അറഗ്ചിയെ വരുത്തി ചൈന, ട്രംപ്-ഷി കൂടിക്കാഴ്ചയിൽ ഇറാന് പുറമേ മറ്റൊരു ‘ചൂടൻ’ വിഷയവും

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുംമുൻപേ ഇറാന്റെ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അറഗ്ചിയെ ക്ഷണിച്ചുവരുത്തി ചൈനയുടെ തന്ത്രപരമായ നീക്കം. ഇറാനെ പിന്തുണയ്ക്കുന്നതിന് പകരം നിയന്ത്രിക്കാനാണ് ചൈന ശ്രമിക്കേണ്ടതെന്ന് യുഎസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ചൈനയ്ക്ക് നിർണായകം: ഹോർമുസ് കടലിടുക്ക് വഴി ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്തിരുന്ന രാജ്യമാണ് ചൈന. 2025ലെ കണക്കെടുത്താൽ ചൈനയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 54% ഹോർമുസിൽ നിന്നായിരുന്നു. സൗദി അറേബ്യയിൽ നിന്നായിരുന്നു ഏറ്റവുമധികം (14%) എന്ന് ചൈനീസ് കസ്റ്റംസിന്റെ റിപ്പോർട്ട് പറയുന്നു. ഇറാൻ (12%), ഇറാഖ് (11%), യുഎഇ (7%), ഒമാൻ (6%), കുവൈത്ത് (3%), ഖത്തർ (1%) എന്നിങ്ങനെയാണ് ഈ മേഖലയിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് ചൈന വാങ്ങിയത്.ഷിയെ കാണാൻ ട്രംപ്: മേയ് 14, 15 തീയതികളിലാണ് ട്രംപ് ചൈനയിലെത്തുന്നത്. പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ഹോർമുസിന് പുറമേ തായ്വാനും ചൈനയും തമ്മിലുള്ള ഭിന്നതയും ട്രംപ്-ഷി കൂടിക്കാഴ്ചയിൽ വിഷയമാകും. തായ്വാൻ ചൈനയുടെ ഭാഗമാണെന്ന നിലപാടാണ് ചൈനയുടേത്. തായ്വാന് യുഎസ് ആയുധങ്ങൾ ഉൾപ്പെടെ നൽകുന്നതിൽ ചൈനയ്ക്ക് രോഷമുണ്ട്.
Source link


