test del 2

അറബിക്കടലിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിന് സഹായവുമായി പാകിസ്താൻ നാവികസേന | Video


ഇസ്ലാമാബാദ്: അറബിക്കടലിൽ യന്ത്രത്തകരാറിനെത്തുടർന്ന് കുടുങ്ങിപ്പോയ എംവി ഗൗതം എന്ന ഇന്ത്യൻ കപ്പലിന് സഹായവുമായി പാകിസ്താൻ നാവികസേന. ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന ഈ കപ്പൽ ഗുരുതരമായ സാങ്കേതിക തകരാറിനെത്തുടർന്ന് കടലിൽ കുടുങ്ങുകയായിരുന്നു. തുടർന്നാണ് തങ്ങൾ സഹായം എത്തിച്ചതെന്ന് പാക് നാവികസേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.മുംബൈയിലെ മാരിടൈം റെസ്‌ക്യൂ ആൻഡ് കോർഡിനേഷൻ സെന്റർ ഇസ്ലാമാബാദിലെ അധികൃതരുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചതിനെത്തുടർന്നാണ് പാകിസ്താൻ നാവികസേന ഈ ദൗത്യം ഏറ്റെടുത്തത്. രക്ഷാപ്രവർത്തനത്തിനായി പാകിസ്താൻ നാവികസേന പിഎംഎസ്എസ് കശ്മീർ എന്ന കപ്പലിനെ ചുമതലപ്പെടുത്തി. പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയും ഈ ദൗത്യത്തിൽ പങ്കുചേർന്നു.കപ്പലിൽ ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യക്കാരനും ഉൾപ്പെടെ ആകെ ഏഴ് ജീവനക്കാരാണ് ഉണ്ടായിരുന്നത്. കുടുങ്ങിക്കിടന്ന ജീവനക്കാർക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകൾ, മറ്റ് അടിയന്തര സഹായങ്ങൾ എന്നിവ നൽകി. കൂടാതെ, കപ്പലിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനും കപ്പൽ സുരക്ഷിതമാക്കാനും നാവികസേന സാങ്കേതിക സഹായം നൽകിയതായും റിപ്പോർട്ട് പറയുന്നു. 


Source link

Back to top button