test del 2
ഹോർമുസിന്റെ നിയന്ത്രണം; വെടിനിർത്തൽകരാറിന്റെ ഭാവി അനിശ്ചിതത്വത്തിൽ

ദുബായ്/വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി യു.എസും ഇറാനും തമ്മിലുള്ള വടംവലി മുറുകിയതോടെ വെടിനിർത്തൽക്കരാറിന്റെ ഭാവി അനിശ്ചിതത്വത്തിൽ. എന്നാൽ, യു.എസ്. ഒരു പോരാട്ടത്തിനല്ല ശ്രമിക്കുന്നതെന്നും ഇറാനുമായുള്ള വെടിനിർത്തൽക്കരാർ നിലനിൽക്കുന്നുണ്ടെന്നും യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.ഹോർമുസ് അടച്ചതിനാൽ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ലക്ഷ്യസ്ഥാനത്തേക്കു കടത്തിവിടാൻ ‘പ്രോജക്ട് ഫ്രീഡം’ എന്ന് പേരിൽ യു.എസ്. ഇടപെടൽ ആരംഭിച്ചതാണ് പുതിയ പ്രതിസന്ധിക്കു കാരണം. ഇതിനു ബദലായി ഇറാൻ യു.എ.ഇ.യിലെ ഫുജൈറ എണ്ണവ്യവസായമേഖലയിൽ ആക്രമണം നടത്തിയതോടെയാണ് കുറച്ചുനാളത്തെ സമാധാനത്തിനുശേഷം പശ്ചിമേഷ്യ വീണ്ടും പ്രക്ഷുബ്ധമായത്.നാലാഴ്ചയായി നിലവിലുള്ള വെടിനിർത്തൽക്കരാർ യു.എസും സഖ്യകക്ഷികളും ലംഘിച്ചെന്ന് ഇറാന്റെ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് ആരോപിച്ചു. ഹോർമുസ് വഴിയുള്ള ഗതാഗതത്തെ ഇത് അപകടത്തിലാക്കിയെന്ന് അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു.
Source link


