test del 4 copy of del 3

ടി.എൻ.പ്രതാപൻ തോറ്റത് 126 വോട്ടിന്; മണലൂരിലെ ഫലത്തിൽ നിർണായകമായത് അപരന്മാർ നേടിയ വോട്ടുകള്‍


തൃശൂർ ∙ വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ സസ്പെൻസ് നിലനിന്ന മണലൂർ മണ്ഡലത്തിൽ എഐസിസി സെക്രട്ടറിയും മുൻ എംപിയുമായ ടി.എൻ. പ്രതാപൻ തോറ്റത് കേവലം 126 വോട്ടിന്. വിജയിച്ചത് മുൻ മന്ത്രിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ സി.രവീന്ദ്രനാഥ്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണത്. സ്വതന്ത്രരായി മത്സരിച്ച ഇതേ പേരുകളുള്ള അപരന്മാർ നേടിയ വോട്ടുകളാണ് മണലൂരിലെ ഫലത്തിൽ നിർണായകമായത്.ചാലക്കുടിയിൽ എൽഡിഎഫിന്റെ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ബിജു എസ്.ചിറയത്ത് അപരന്റെ ഭീഷണി നേരിട്ടിരുന്നു. ബിജു 48,046 വോട്ടു നേടി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ സ്വതന്ത്രനായി മത്സരിച്ച എ.ഡി. ബിജു (49) എന്ന പേരുള്ള നന്തിപുലം സ്വദേശി 228 വോട്ടുകൾ മാത്രം നേടി. ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി സനീഷ്കുമാർ ജോസഫാണ് വിജയി.


Source link

Back to top button