test del 3

33,032 വോട്ടിന്റെ കൂറ്റൻ ലീഡ്; ഉമയോടൊപ്പം കൊച്ചി നഗരം: 2 ബൂത്തിൽ എൻഡിഎ സ്ഥാനാർഥി അഖിൽമാരാർ മുൻപിൽ


കാക്കനാട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷൻ പരിധിയിൽ നിന്നു മാത്രം ഉമ തോമസ് നേടിയത് 33,032 വോട്ടുകളുടെ ലീഡ്. 2022ലെ ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസ് കോർപറേഷൻ പരിധിയിൽ നേടിയത് 16,593 വോട്ടിന്റെ ലീഡാണ്. ഇത്തവണ അത് ഇരട്ടിയാക്കിയാണ് ഉയർത്തിയത്. ‍നിയമസഭാ മണ്ഡലത്തിലെ 262 പോളിങ് ബൂത്തുകളിൽ 257 ഇടങ്ങളിലും യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ഇത്തവണ മുൻപിലെത്തി. 5 ബൂത്തുകളിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥി പുഷ്പ ദാസ് മുന്നേറിയത്. 2 ബൂത്തിൽ എൻഡിഎ സ്ഥാനാർഥി അഖിൽമാരാരാണ് മുൻപിൽ. 63 ബൂത്തുകളിൽ എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി എൻഡിഎ രണ്ടാമതെത്തി.തൃക്കാക്കര മുനിസിപ്പൽ പരിധിയിൽ ഉമയുടെ ലീഡ് 17,179 ആണ്. കഴിഞ്ഞ തവണ തൃക്കാക്കര മുനിസിപ്പൽ പരിധിയിൽ ഉമയുടെ ലീഡ് 8,423 ആയിരുന്നു. ഇക്കുറി അത് 17,179 ആയി ഉയർന്നു. ഉപതിരഞ്ഞെടുപ്പിൽ 239 ബൂത്തുകളാണ് ഉണ്ടായിരുന്നത്. അന്നു 24 ബൂത്തുകളിൽ എൽഡിഎഫ് മേൽക്കൈ നേടിയിരുന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ 68 ബൂത്തുകളിൽ എൽഡിഎഫ് ലീഡ് േനടി. ഇത്തവണ ഇത് 5 ബൂത്തുകളായി കുറഞ്ഞത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്.ബ്രാഞ്ച്, ലോക്കൽ, ഏരിയ തലത്തിൽ ഇക്കാര്യം വിശദമായി പരിശോധിക്കാനും ചർച്ച ചെയ്യാനുമാണ് പാർട്ടിയുടെ തീരുമാനം. 15,000 മുതൽ 20,000 വരെ വോട്ടുകളുടെ ലീഡ് ഉമ തോമസിന് ലഭിക്കുമെന്ന വിലയിരുത്തലാണ് ജില്ലാ കമ്മിറ്റിക്ക് മണ്ഡലം കമ്മിറ്റി നൽകിയിരുന്നത്. എസ്ഐആർ വഴി 28,000 വോട്ടുകൾ കുറഞ്ഞത് യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നുഎൽഡിഎഫിന്റെ കണക്കു കൂട്ടൽ. തങ്ങളുടെ വോട്ടർമാർ എസ്ഐആർ ഫോമുകൾ കൃത്യമായി പൂരിപ്പിച്ചു നൽകിയിട്ടുണ്ടെന്നും യുഡിഎഫാണ് ഇക്കാര്യത്തിൽ വിമുഖത കാട്ടിയതെന്നുമാണ് തിരഞ്ഞെടുപ്പുവേളയിൽ സിപിഎം പ്രചരിപ്പിച്ചിരുന്നത്.


Source link

Back to top button