test del 3

ശ്രദ്ധേയമായി ‘വനവാസം.കോം’; തിരഞ്ഞെടുപ്പ് ഫലത്തെ ആസ്പദമാക്കി എൻജിനീയറിങ് വിദ്യാർഥിയുടെ വെബ്സൈറ്റ്


മാന്നാർ ∙ കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പ് ഫലത്തെ ആസ്പദമാക്കി എൻജിനീയറിങ് വിദ്യാർഥി മുഹമ്മദ് ഷഹീം രൂപകൽപന ചെയ്ത വെബ്സൈറ്റ് “vanavasam.com”(വനവാസം.കോം) ശ്രദ്ധേയമാകുന്നു. മണ്ഡലത്തിന്റെ പേര്, ഫോട്ടോ, പരാജയപ്പെട്ട സ്ഥാനാർഥിയുടെ പേര്, പാർട്ടി, എത്ര വോട്ടിനു പരാജയപ്പെട്ടു, ആകെ ലഭിച്ച വോട്ട്, തനിക്കെതിരെ മത്സരിച്ചു വിജയിച്ചയാളിന്റെ പേര്, ആകെ ലഭിച്ച വോട്ട്, കൂടാതെ വെബ് സൈറ്റിന്റെ അവസാന ഭാഗത്തായി പരാജയപ്പെട്ടവരിൽ മന്ത്രിമാരടക്കമുള്ള പ്രമുഖരുടെ വിവരങ്ങളടങ്ങുന്ന പട്ടികയും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വിവരങ്ങൾ എളുപ്പമറിയാൻ ഏറെ ഉപകാരപ്രദമായ വെബ്സൈറ്റാണ് ‘വനവാസം. കോം’


Source link

Back to top button