test del 4 copy of del 3

‘പത്തനാപുരത്ത് മത്സരിച്ചത് ഉമ്മൻ ചാണ്ടി, കാരണമുണ്ടാക്കി ജനങ്ങളെ കണ്ടു; ഗണേഷിന്റെ സ്വഭാവം മണ്ഡലത്തിലുള്ളവർക്കറിയാം’


കോട്ടയം ∙ ജനങ്ങൾക്കൊപ്പം ചേർന്ന് നിന്നാൽ ഏത് കൊമ്പനേയും മുട്ടുകുത്തിക്കാമെന്ന് പത്തനാപുരത്ത് ഗണേഷ് കുമാറിനെ തോൽപ്പിച്ച യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല. ഗണേഷ് കുമാറിന്റെ മിടുക്ക് കൊണ്ടായിരുന്നില്ല അദ്ദേഹം തുടർച്ചയായി ജയിച്ചിരുന്നത്. അദ്ദേഹത്തിന് എതിരായി മത്സരിച്ച സ്ഥാനാർഥികൾ പരാജയപ്പെടുമ്പോൾ അവർ എല്ലാം അവസാനിപ്പിച്ച് മണ്ഡലം വിടുകയായിരുന്നു പതിവ്. നമ്മൾ പ്രത്യക്ഷത്തിൽ‌ ഒരാളുമായി സൗഹൃദം സ്ഥാപിക്കുകയും പരോക്ഷമായി അയാളെ എതിർക്കുകയും ചെയ്യുന്നതിൽ കാര്യമില്ല. അതിനാലാണ് ഗണേഷുമായി സൗഹൃദം സ്ഥാപിക്കാൻ പോകാതിരുന്നത്. ഉമ്മൻ ചാണ്ടി വിചാരിച്ചിരുന്നെങ്കിൽ പൊതുരംഗത്ത് നിന്ന് ഗണേഷന് പിന്മാറേണ്ടി വരുമായിരുന്നു. അദ്ദേഹം പുലർത്തിയ മാന്യത കൊണ്ടു മാത്രമാണ് പല കാര്യങ്ങളും മറച്ചുവച്ചത്. ഉമ്മൻ ചാണ്ടി ആർക്കോ കൊടുത്ത വാക്കായിരുന്നു അത്. ആ ഉമ്മൻ ചാണ്ടിയോട് ഗണേഷ് കാണിച്ചത് അനീതിയാണെന്ന് കേരളം മുഴുവൻ അറിയാം. അങ്ങനെയാണ് ഗണേഷിന്റെ കള്ളത്തരങ്ങളെ ഞാൻ തുറന്നുകാട്ടിയത്.∙ ഗണേഷ് കുമാറിനെ തോൽപ്പിച്ച തന്ത്രം എന്തായിരുന്നു ? പത്തനാപുരം നിയോജക മണ്ഡലത്തിലെ മുഴുവൻ യുഡിഎഫ് പ്രവർത്തകരുടെയും ജനങ്ങളുടേയും വിജയമാണിത്. 25 വർഷമായുള്ള ഒരു എംഎൽഎയ്ക്ക് എതിരായ മത്സരമായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ശേഷം സജീവമായി പത്തനാപുരത്ത് നിന്ന് നടത്തിയ പ്രവർത്തനം ആയിരുന്നു വിജയത്തിലേക്ക് നയിച്ചത്. നമ്മൾ ജനങ്ങൾക്കൊപ്പം ചേർന്ന് നിന്നാൽ ഏത് കൊമ്പനേയും മുട്ടുകുത്തിക്കാം എന്നാണ് ഈ വിജയത്തിൽ നിന്ന് കിട്ടുന്ന പാഠം. ‘അരികിലുണ്ട് ചാമക്കാല’ എന്ന വാചകമായിരുന്നു എന്റെ പ്രചാരണത്തിന്റെ തുറപ്പുചീട്ട്. ജനങ്ങളുടെ സുഖത്തിലും ദുഃഖത്തിലും അവരോടൊപ്പം ചേർന്നു നിന്നാൽ അവർ കൈവിടില്ല. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഞാൻ കഴിഞ്ഞ അഞ്ച് വർഷവും മണ്ഡലത്തിൽ സജീവമായിരുന്നു.∙ തന്നോട് മത്സരിച്ച എതിർസ്ഥാനാർഥികളിൽ ഒരാൾ ഒഴിച്ച് എല്ലാവരുമായി നല്ല ബന്ധമാണെന്ന് ഗണേഷ് പലപ്പോഴും പറയാറുണ്ടായിരുന്നു. ആ ഒരാൾ ജ്യോതികുമാർ ചാമക്കാലയായിരുന്നു ? ഇക്കാര്യത്തിൽ ഒരു പരിധി വരെ കെ. സുധാകരൻ പറയുന്നതിനോട് യോജിക്കുന്ന ആളാണ് ഞാൻ. നമ്മൾ പ്രത്യക്ഷത്തിൽ‌ ഒരാളുമായി സൗഹൃദം സ്ഥാപിക്കുകയും പരോക്ഷമായി അയാളെ എതിർക്കുകയും ചെയ്യുന്നതിൽ കാര്യമില്ലല്ലോ. താഴെത്തട്ടിലെ എതിർപ്പ് അവഗണിച്ച് പരസ്പരം കെട്ടിപിടിക്കുന്നതിൽ കാര്യമില്ല. വ്യക്തിപരമായി ഒരാളോട് ശത്രുതയുണ്ടെങ്കിൽ‌ ഞാനത് തുറന്നുപറയും. എന്റെ സ്വഭാവം അങ്ങനെയാണ്. ഗണേഷ് എന്റെ എതിരാളിയായിരുന്നു. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ പോകാതെ ഇരുന്നത്. 


Source link

Back to top button