test del 4 copy of del 3

വോട്ടെണ്ണൽ കേന്ദ്രത്തിലെ താരമായി അലിയാരിക്കയുടെ വുവുസേല; വിൽപനയ്ക്കെത്തിച്ചതെല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞു


കോതമംഗലം∙ എംഎ കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിനു മുൻപിൽ യുഡിഎഫിന്റെ ആഹ്ലാദാരവങ്ങൾക്കു മാറ്റുകൂട്ടി അലിയാരിക്കയുടെ വുവുസേല (വിസിൽ). ലോകകപ്പ് ഫുട്ബോളിൽ താരമായ ബ്രസീലിയൻ വാദ്യോപകരണത്തിന്റെ ചെറുപതിപ്പ് വിൽപനയുമായി കഴിഞ്ഞ 10 വർഷമായി ഉത്സവ പറമ്പുകളിലും പള്ളിപ്പെരുന്നാൾ വേദികളിലും കറങ്ങുന്നതിന്റെ ഭാഗമായാണു കോളജിനു മുൻപിലുമെത്തിയത്. കോതമംഗലം, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിച്ച് യുഡിഎഫ് സ്ഥാനാർഥികൾ ലീഡ് നില ഉയർത്തി വന്നതോടെ അലിയാരിക്കയുടെ വുവുസേല ഊതിയാണു പ്രവർത്തകർ വിജയാഘോഷം നടത്തിയത്.


Source link

Back to top button