test del 4 copy of del 3
‘ഇതെന്നെക്കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല’; സുനിതയുടെ മരണത്തിൽ പൊട്ടിക്കരഞ്ഞ് പാർവതി തിരുവോത്ത്

ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സുനിത കൊല്ലപ്പെട്ട സംഭവത്തിൽ വൈകാരിക പ്രതികരണവുമായി പാർവതി തിരുവോത്ത്. പൊട്ടിക്കരഞ്ഞാണ് സുനിതയുടെ കൊലപാതകത്തിലുള്ള ഞെട്ടലും അമർഷവും താരം പങ്കുവച്ചത്. ഉപദ്രവിക്കാൻ കഴിയാത്തതുകൊണ്ടാണ് അയാൾ സുനിതയെ കൊന്നത്. ഇത് ആദ്യമായല്ല അയാൾ ഇത്തരം കുറ്റകൃത്യം ചെയ്യുന്നത്. ഇത് അയാളുടെ അവസാനത്തേതുമായിരിക്കില്ലെന്ന് വിഡിയോയിൽ പാർവതി പറയുന്നു. പാർവതിയുടെ വാക്കുകൾ: സുനിത കൊല്ലപ്പെട്ടു. സുനിത വെറുതെ മരിച്ചതല്ല. അവൾ കൊല്ലപ്പെട്ടതാണ്. ഞാൻ കണ്ടിട്ടുള്ള ഏറ്റവും സ്നേഹസമ്പന്നയും ദയയും നിറഞ്ഞ സ്ത്രീകളിൽ ഒരാൾ ലൈംഗിക അതിക്രമത്തെ ചെറുക്കുന്നതിനിടയിൽ സ്വന്തം കൊലയാളിയാൽ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞതുമുതൽ കണ്ണീർ അടക്കാൻ എനിക്ക് സാധിച്ചിട്ടില്ല. അതാകട്ടെ അവളുടെ തൊഴിലുടമയായിരുന്നു. അയാൾ ഇപ്പോഴും അറസ്റ്റിലായി നീതിക്ക് മുന്നിൽ കൊണ്ടുവരപ്പെട്ടിട്ടില്ല.എന്നാൽ ഇതിൽ നമ്മൾ അദ്ഭുതപ്പെടുന്നുണ്ടോ? സുനിതയെ സ്നേഹിക്കുന്ന ഭർത്താവും നാല് വയസ്സുള്ള മകനും അവശേഷിക്കുന്നു. അവൾ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്ത 167 നായ്ക്കളും.
Source link


