test del 3
മാളിലെ ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാലൊടിഞ്ഞു; അപകടം അശ്രദ്ധ മൂലം

മൂവാറ്റുപുഴ∙ നഗരത്തിലെ മാളിൽ കുട്ടികൾക്കായി ഓടിക്കുന്ന ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാലൊടിഞ്ഞു. പായിപ്ര സ്വദേശി സൈനബ ബഷീറിനാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ടോടെ ഗ്രാൻഡ് സെൻട്രൽ മാളിലായിരുന്നു അപകടം. കുടുംബസമേതം മാളിൽ എത്തിയ സൈനബ ടോയ് ബസിന് പിന്നിൽ നിൽക്കുമ്പോഴായിരുന്നു അപകടം. പുതുതായി മാളിലെത്തിച്ച ടോയ് ബസ് നിയന്ത്രിച്ചിരുന്ന ആളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്.
Source link


